ചില ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികൾ വിദേശ ടി20 ലീഗുകളിൽ ടീമുകൾ സ്വന്തമാക്കുന്നതിലും പ്രീമിയർ ലീഗിൽ ഉള്ള കളിക്കാരുമായി വിദേശ ലീഗുകളിൽ കളിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അസന്തുഷ്ടരാണ്.
വെള്ളിയാഴ്ച നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ബിസിസിഐ ഫ്രാഞ്ചൈസികളെ ഈ വിഷയത്തിൽ അതൃപ്തി അറിയിച്ചതായി Cricbuzz വെബ്‌സൈറ്റിലെ റിപ്പോർട്ട് പറയുന്നു.
മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾ – മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, മൂവർക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) യിൽ ടീമുകളുണ്ട്. ആറ് ടീമുകൾ – ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് – ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ലീഗിൽ (SA20) ടീമുജെകെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്.
Read more
തങ്ങളുടെ “ബിസിനസ് താൽപ്പര്യങ്ങൾ” നോക്കാൻ ഫ്രാഞ്ചൈസികൾ വിദേശ ലീഗുകളിൽ ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ബിസിസിഐ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഐപിഎല്ലിന്റെ വിഭവങ്ങളെ ഇത് ബാധിക്കുമെന്നതിനാൽ കൂടുതൽ നീക്കങ്ങൾ നടത്തുന്നത് അവർ ഇഷ്ടപ്പെടുന്നില്ലെന്ന് ബിസിസിഐ പറഞ്ഞു.