ചിലയിടത്ത് ബൗള്‍ഡ്, ചിലയിടത്ത് ക്യാച്ച്, എന്താണ് 360 ഡിഗ്രി കറങ്ങാത്തത്..; 26 ദിവസത്തിനുള്ളില്‍ നാല് ഗോള്‍ഡന്‍ ഡക്ക്!

ഐപിഎല്‍ 16ാം സീസണില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ജയിച്ചു. എന്നാല്‍ അവിടയെും മാറ്റമില്ലാതെ തുടരുകയാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കിന്റെ നാണക്കേടില്‍ നിന്ന് പതിയെ കരകേറവെയാണ് വീണ്ടും സൂര്യ നാണംകെട്ടിരിക്കുന്നത്.

ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് ഏറെ നിര്‍ണായകമായിരുന്ന സമയത്താണ് സൂര്യകുമാര്‍ വിക്കറ്റ് തുലച്ചത്. മുകേഷ് കുമാറിനെ തന്റെ സിഗ്‌നേച്ചര്‍ ഷോട്ടിലൂടെ സിക്സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ സൂര്യ പുറത്ത്.

സൂര്യകുമാര്‍ യാദവിന്റെ അവസാന ആറ് ഇന്നിംഗ്‌സ് പരിശോധിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഉണ്ടായിരിക്കേണ്ട നമ്പരുകളല്ല കാണാനാവുക. ഓസ്‌ട്രേലിയക്കെതിരേ 8, 0, 0, 0, ആര്‍സിബിക്കെതിരേ 15, സിഎസ്‌കെയ്‌ക്കെതിരേ 1 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സമ്പാദ്യം.

വെറും 26 ദിവസത്തിനുള്ളിലാണ് നാല് തവണ നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യ പുറത്തായതെന്നതാണ് കൗതുകം. ടി20യില്‍ ഫോമില്‍ കളിച്ചിരുന്ന താരത്തെ ഏകദിനം കളിപ്പിച്ച് ഇന്ത്യ നശിപ്പിച്ചെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. എന്തായാലും സൂര്യകുമാറിന്റെ ഈ ഫോമില്ലായ്മ മുംബൈയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും തലവേദനയായിരിക്കുകയാണ്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍