ഐപിഎല്‍ 16ാം സീസണില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ജയിച്ചു. എന്നാല്‍ അവിടയെും മാറ്റമില്ലാതെ തുടരുകയാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കിന്റെ നാണക്കേടില്‍ നിന്ന് പതിയെ കരകേറവെയാണ് വീണ്ടും സൂര്യ നാണംകെട്ടിരിക്കുന്നത്.
ഡല്‍ഹിയ്ക്കെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് ഏറെ നിര്‍ണായകമായിരുന്ന സമയത്താണ് സൂര്യകുമാര്‍ വിക്കറ്റ് തുലച്ചത്. മുകേഷ് കുമാറിനെ തന്റെ സിഗ്നേച്ചര്‍ ഷോട്ടിലൂടെ സിക്സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ സൂര്യ പുറത്ത്.
സൂര്യകുമാര്‍ യാദവിന്റെ അവസാന ആറ് ഇന്നിംഗ്സ് പരിശോധിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഉണ്ടായിരിക്കേണ്ട നമ്പരുകളല്ല കാണാനാവുക. ഓസ്ട്രേലിയക്കെതിരേ 8, 0, 0, 0, ആര്‍സിബിക്കെതിരേ 15, സിഎസ്കെയ്ക്കെതിരേ 1 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സമ്പാദ്യം.
Read more
വെറും 26 ദിവസത്തിനുള്ളിലാണ് നാല് തവണ നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യ പുറത്തായതെന്നതാണ് കൗതുകം. ടി20യില്‍ ഫോമില്‍ കളിച്ചിരുന്ന താരത്തെ ഏകദിനം കളിപ്പിച്ച് ഇന്ത്യ നശിപ്പിച്ചെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. എന്തായാലും സൂര്യകുമാറിന്റെ ഈ ഫോമില്ലായ്മ മുംബൈയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും തലവേദനയായിരിക്കുകയാണ്.