IND VS ENG: പുകഴ്ത്തി പറയാൻ വന്നതായിരുന്നു, കണ്ണടച്ച് തുടങ്ങിയപ്പോൾ ആൾ ഡ്രസിങ് റൂമിലെത്തി; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കിൾ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിംഗ് അപ്പ്രോച്ചിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 ൽ 14 റൺസ് മാത്രം നേടിയ താരം തന്റെ മോശം ഫോം തുടരുക ആയിരുന്നു. അവസാന 10 ടി 20 ഇന്നിങ്‌സിലായി സൂര്യകുമാർ തന്റെ പഴയ ഫോമിന്റെ നിഴലിൽ മാത്രമാണ് എന്ന് പറയാം.

പരമ്പരയിൽ തുടർച്ചയായ മൂന്നാം വിജയത്തിനായി ഇറങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് പിന്തുടർന്ന് പൊരുതി നോക്കിയെങ്കിലും 26 റൺസിന്റെ തോൽവിയെറ്റ് വാങ്ങി.  ഓപ്പണർമാർ പുറത്തായ ശേഷം നായകൻ ഉത്തരവാദിത്വം കാണിക്കുമെന്ന് പ്രതീക്ഷിച്ചു എങ്കിലും തുടക്കത്തിൽ ഒന്ന് ആളിയെങ്കിലും താരം പിന്നെ അണയുക ആയിരുന്നു.

താരത്തെക്കുറിച്ച് മൈക്കിൾ വോൺ പറഞ്ഞത് ഇങ്ങനെ:

“എപ്പോഴും ആക്രമണാത്മകനാണെന്ന് നിങ്ങൾ പറയുമ്പോൾ, ശരിയായ പന്ത് നോക്കിയേ ആക്രമിക്കാവു എന്ന് ഞാൻ പറയുന്നു. നിങ്ങൾക്ക് എല്ലാ പന്തും അടിച്ചുകളിക്കാൻ കഴിയില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങൾ ഫോമിൽ കളിക്കണം. അല്ലെങ്കിൽ ശരിയാകില്ല.” “വോൺ പറഞ്ഞു.

“ഫോമിൽ വരാൻ ഉള്ള ഏക മാർഗം സമയം എടുത്ത് കളിക്കുക എന്നുള്ളതാണ്. സൂര്യ തുടക്കത്തിൽ കുറെ നല്ല ഷോട്ടുകൾ കളിക്കും. പിന്നെ അവൻ നിരാശപെടുത്തും. ഇങ്ങനെ കണ്ണടച്ച് തീരുന്നതിന് മുമ്പ് അവൻ വിക്കറ്റ് നൽകുന്നു. ആ അവസ്ഥക്ക് മാറ്റം വരണം.” അദ്ദേഹം പറഞ്ഞു.

എന്തായാലും സഞ്ജുവും സൂര്യകുമാറും എത്രയും വേഗം ഫോമിൽ വരേണ്ടത് അത്യാവശ്യമാണ്.