നടരാജന്‍ ഇനി എന്നാണ് തിരിച്ച് ഇന്ത്യന്‍ ടീമിലേക്ക്?, ആരാധകര്‍ അറിയാന്‍

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സ്റ്റാര്‍ പേസര്‍ തങ്കരശു നടരാജന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗംഭീര പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കിയത്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താനും താരത്തിന് ഭാഗ്യം ലഭിച്ചു.

എന്നാല്‍ പരിക്ക് വില്ലനായെത്തിയതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരം. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചെത്തുമെന്നത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ കിടന്ന് കളിക്കുന്ന ചോദ്യമാണ്. കാരണം 2020 ഡിസംബറില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ശരവേഗത്തിലാണ് ആരാധക മനം കീഴടക്കിയത്.

ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നടരാജന്‍. അരങ്ങേറിയ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ മികവ് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ നടരാജനായെങ്കിലും പരിക്ക് വില്ലനായതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.

SRH's T Natarajan positive for COVID-19, BCCI conducts two tests for  confirmation | Sports News,The Indian Express

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രടകനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ച് കയറാനുള്ള തയ്യാറെടുപ്പുകളിലാണ് താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഐപിഎല്ലിലേക്കെത്തിയ നട്ടു തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവിലൂടെയാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്. വരുന്ന മെഗാ താരലേലത്തില്‍ യുവ പേസറെ ആരാകും സ്വന്തമാക്കുകയെന്നത് ശ്രദ്ധേയമാണ്.

30കാരനായ നടരാജന്‍ ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറിയത്. ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് നടരാജന്‍.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ