ധോണി എവിടെ നിൽക്കുന്നു പന്ത് എവിടെ നിൽക്കുന്നു ; തുറന്നുപറഞ്ഞ് എൻ‌ഗിഡി

ദക്ഷിണാഫ്രിക്കൻ വലംകൈയ്യൻ സീമർ ലുങ്കി എൻ‌ഗിഡി, വൻ ജനക്കൂട്ടത്തെ നേരിടാൻ തന്നെ സഹായിച്ചതിന് ഐ‌പി‌എല്ലിന് നന്ദി പറയുകയും ആ സമയം ഉണ്ടാകുന്ന വികാരങ്ങൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഒന്നാണെന്നും പറയുകയൂം ചെയ്തു . 2018 സീസണിലെ മികച്ച ഐ.പി.എൽ സീസണിന്റെ കാരണം എം.എസ് ധോണി നൽകിയ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്നും താരം സമ്മതിച്ചു.

2018ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി എൻഗിഡി ആദ്യമായി ഐപിഎല്ലിൽ കളിക്കുകയും അവരുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 26-കാരൻ ആ വർഷം ഏഴ് മത്സരങ്ങളിൽ നിന്ന് 14.18 എന്ന സ്‌കോറിൽ 11 വിക്കറ്റുകൾ വീഴ്ത്തി, മഞ്ഞപ്പട അവരുടെ നാലാമത്തെ ട്രോഫി ഉയർത്തിയപ്പോൾ താരം വഹിച്ച ബിഗ് റോൾ നിർണായകമായി.

“എനിക്ക് 22 വയസ്സുള്ളപ്പോൾ ധോണി കളികൾ ജയിപ്പിക്കാൻ എന്നിൽ വിശ്വാസം അർപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഐപിഎൽ എന്നെ പഠിപ്പിച്ചു. ഞാൻ ഒരിക്കലും 60,000 ആളുകൾക്ക് മുന്നിൽ കളിച്ചിട്ടില്ല. തുടക്കത്തിൽ അൽപ്പം പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അവരുടെ മുന്നിൽ കളിക്കുന്നത് കൂടുതൽ ആത്മവിശ്വാസം നൽകി.”

ഐപിഎൽ 2022ൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്ന 26കാരൻ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ചു.

“ഈ വർഷം , ഡൽഹി ടീമിനെ ഋഷഭ് പന്ത് മികച്ച രീതിയിലാണ് നയിച്ചത്. അവൻ ചെറുപ്പമാണ്, പക്ഷേ ഗെയിമിനുള്ളിൽ അദ്ദേഹത്തിന് ഇതിനകം തന്നെ വളരെയധികം സ്വാധീനമുണ്ട്, കൂടാതെ നെറ്റ്സിൽ പന്തെറിയാനും അവനുമായി ചേർന്ന് ആശയങ്ങൾ പങ്കിടാനും സാധിക്കുന്നത് ഒരു ക്രിക്കറ്റർ എന്ന നിലയിൽ നമ്മളെ വളർത്തും.”

ഈ വർഷം ഒരുപാട് അവസരങ്ങൾ ടീമിനായി കളത്തിലിറങ്ങാൻ താരത്തിന് സാധിച്ചില്ല.