വ്യാഴാഴ്ച പല്ലേക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഡി/എൽ രീതിയിലൂടെ ശ്രീലങ്ക 26 റൺസിന്റെ അവിസ്മരണീയ വിജയം നേടി. വിജയത്തോടെ പരമ്പര സമനിലയിലെത്തിക്കാനും (1-1) ലങ്കൻ ടീമിന് സാധിച്ചു.
സ്റ്റിക്കി പിച്ചിൽ ബാറ്റിംഗ് ഒട്ടും എളുപ്പം ആയിരുന്നില്ല. റൺസ് നേടാൻ ലങ്കൻ ബാറ്റ്‌സ്‌മാന്മാർ നന്നായി ബുദ്ധിമുട്ടി. ബൗണ്ടറികൾ പിറക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായി മാറി. എന്തിരുന്നാലും 47.4 ഓവറിൽ 220 റൺസാണ് ലങ്ക ആദ്യം നേടിയത്.
ഓസ്‌ട്രേലിയൻ മറുപടി വേഗത്തിലായിരുന്നു. അതിവേഗം തന്നെ ടീം ലങ്കൻ സ്കോർ മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു കൂട്ടത്തകർച്ചയുടെ തുടക്കം. വാർണർ പുറത്തായതോടെ ആരംഭിച്ച തകർച്ച പിന്നെ തുടർന്നപ്പോൾ ലങ്ക ആവേശ ജയം നേടുകയായിരുന്നു.
മഴമൂലം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് ഓസ്‌ട്രേലിയ 43 ഓവറിൽ 216 എന്ന പുതുക്കിയ വിജയലക്ഷ്യം പിന്തുടരാൻ തുടങ്ങി. ടോപ്പ് ഓർഡറിൽ നിന്നുള്ള മാന്യമായ സംഭാവനകളെത്തുടർന്ന്, സന്ദർശകർ ജയിക്കുമെന്ന് തോന്നിച്ചു എന്നിരുന്നാലും, ശ്രീലങ്കൻ ബൗളർമാരുടെ മികച്ച പോരാട്ടം തകർച്ചയ്ക്ക് കാരണമായി, അവസാന അഞ്ച് വിക്കറ്റുകൾ വെറും 19 റൺസിന് വീണു.
37.1 ഓവറിൽ 189 റൺസിന് ഓസീസ് പുറത്തായി. തൽഫലമായി, 226 വേദിയിൽ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറായി മാറി. കുട്ടി ക്രിക്കറ്റിന്റെ വരവോടെ ഏകദിന മത്സരങ്ങളുടെ ആവേശം കുറഞ്ഞെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി ലങ്കയുടെ വിജയം. നന്നായി കളിച്ചാൽ ഒരു ആവേശവും കുറയില്ല എന്ന് ലങ്ക കാണിച്ചുകൊടുത്തു എന്നും പറയാം.
Dasuna Shanaka is one of greatest captain/leader Sri Lanka have ever produced. The way he leads the team is amazing, i became his great fan since India toured Sri Lanka last year.#SLvAUS | #SLvsAUS | #AUSvsSL | #SriLanka | #DasunaShanaka | #CricketTwitter
— Paritosh Kumar 🏏 (@Paritosh_2016) June 16, 2022
Adding Lasith #Malinga to SL #cricket team’s coaching staff is one of the best moves by @OfficialSLC. He’s more involved in the game than the ones on the field. It goes without saying that he’s done a marvelous job with our fast bowlers. #SLvsAUS #AUSvsSL @ninety9sl
— Janaka Nimalachandra (@JNimalachandra) June 16, 2022
Just when we all thought ODI cricket is dead and buried, IPL or leagues are the only future of cricket, this SL vs Aus series slapped us tightly!
ODI cricket is well and truly alive. It's going nowhere! #SLvAus
— Souvik Roy (@souvikroy_SRT) June 16, 2022
Read more