കോഹ്‌ലിയെയൊക്കെ വിമര്‍ശിക്കുന്നവര്‍ ആരാണ്?; ആഞ്ഞടിച്ച് പാക് താരം

ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. വിരാട് കോഹ്‌ലിയെ വിമര്‍ശിക്കുന്ന ഇവരൊക്കെ ആരാണെന്നും ഇതിന്റെ ലോജിക്ക് തനിക്ക് മനസ്സിലാകുന്നില്ലെന്നും ആമിര്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയെ വിമര്‍ശിക്കുന്ന ഇവരൊക്കെ ആരാണ്? എനിക്ക് അതു മനസ്സിലാകുന്നില്ല. വിരാട് കോലിയും മനുഷ്യനാണ്. റിമോട്ടുപോലെ എല്ലാ ദിവസവും സെഞ്ചറി അടിക്കാനും വിജയം നേടാനും സാധിക്കില്ല. എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും.

അത് എനിക്കു നന്നായി അറിയാം. കാരണം ഞാന്‍ നല്ല പോലെ പന്തെറിഞ്ഞാലും ചിലപ്പോഴോക്കെ വിക്കറ്റ് കിട്ടാറില്ല. മോശം ബോളിങ്ങില്‍ വിക്കറ്റു കിട്ടുകയും ചെയ്യും. നമുക്ക് ഭാഗ്യം കൂടി ഉണ്ടാകണം.

Read more

കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ വിരാട് കോഹ്‌ലിയെ സംശയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. അദ്ദേഹം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം മികച്ച തിരിച്ചുവരവ് നടത്തി കോഹ്‌ലി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്- ആമിര്‍ പറഞ്ഞു.