എന്തിനാ ഹാർദിക്ക് വെറുതെ വെറുപ്പ് ക്ഷണിച്ച് വരുത്തുന്നത്, സഞ്ജു നിന്നെ പോലെ ചൊറിയില്ല മറുപടി ബാറ്റുകൊണ്ട് നൽകും

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ സ്വന്തം രാജ്യമെന്നോ ശത്രുരാജ്യമെനോ ഇല്ല. സ്വന്തം ടീമിലൊഴിച്ച് കളിക്കുന്ന താരങ്ങൾ സീസൺ അവസാനിക്കുന്നത് വരെ ചിലർക്ക് ശുതുവാണ്. എല്ലാവരും അങ്ങനെ അല്ല ചില താരങ്ങൾ അങ്ങനെ ഉള്ള ഭാവത്തിലാണ് മത്സരങ്ങളെ കാണുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്വന്തം രാജ്യക്കാർ തമ്മിൽ ടീമുകളുടെ പേരിൽ പോരടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കോഹ്‌ലി – ഗംഭീർ , പൊള്ളാർഡ് – ബ്രാവോ ഒകെ അങ്ങനെ ചെയ്തിട്ടുണ്ട്.

എതിർ ചേരിയിൽ നിന്ന് ഒരു പ്രലോഭനം ഉണ്ടാകുമ്പോഴാണ് സാധാരണ ഇത്തരത്തിൽ പ്രതികരിക്കുക. എന്നാൽ ഒരു പ്രലോഭനവും ഇല്ലാതെ എതിർ ടീം താരങ്ങളെ ചൊറിയാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതിൽ പ്രമുഖനാണ് ഹാർദിക്ക് പാണ്ഡ്യ . കളിക്കളത്തിലെ തന്റെ അഗ്രസീവ് സമീപനം കൊണ്ട് പലർക്കും പ്രിയപ്പെട്ടവനും വെറുക്കപ്പെട്ട വനുമാണ് ഹാർദിക്ക് .

ഇന്ന് അത്തരത്തിൽ ഒരു സംഭവം നടന്നു. രാജസ്ഥാൻ നായകൻ സഞ്ജു ബാറ്റ് ചെയ്യുമ്പോൾ യാതൊരു പ്രലോഭവനവും ഇല്ലാതെ സഞ്ജുവിനെ പാക്കിസ്ഥാനിലെ ശത്രുക്കളെ ഇന്ത്യൻ സേന നോക്കുന്ന പോലെയാണ് ഹാർദിക്ക് നോക്കിയത്. സഞ്ജുവിനോട് എന്തോ പറഞ്ഞ് ചൊറിയുന്ന താരത്തെ കാണാനായി. സഞ്ജു തിരിച്ചൊന്നും പറഞ്ഞതുമില്ല. ഗുജറാത്ത് നായകന്റെ ഓവറിലാണ് സംഭവം നടന്നത്.

“നമ്മൾ ആയിട്ട് ഒരു പ്രശ്നത്തിനും ഇല്ല , പക്ഷേ നമ്മളെ ചൊറിയാൻ വന്നാൽ കയറി മാന്തുമെന്നാണ് ആരാധകർ രാജസ്ഥാൻ വിജയത്തിന് ശേഷം ഹാർദിക്കിനെ ഓർമ്മിപ്പിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം