ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവിനെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചത് എന്തുകൊണ്ട്?, കാരണം ഇതാണ്

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്ത ബിസിസിഐയുടെ അതിശയകരമായ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. അടുത്തിടെ സമാപിച്ച 2024 ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് രോഹിത്തിന്റെ ഡെപ്യൂട്ടി ആയിരുന്നതിനാല്‍, കളിയുടെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതോടൊപ്പം രണ്ട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലും വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ നിയമനംവുംഎല്ലാവരേയും അത്ഭുതപ്പെടുത്തി.

ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്നാണ് അറിയുന്നത്. ഇക്കാരണത്താലാണ് ഹാര്‍ദ്ദിക്കിനെ മറികടന്ന്ത് സൂര്യകുമാര്‍ ആ പൊസിഷനിലേക്ക് എത്തിയത്. അന്തിമ പേരുകളുടെ പട്ടിക പുറത്തുവരുന്നതിന് മുമ്പ് ഈ കാര്യത്തെച്ചൊല്ലി രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളം വലിയ വാദപ്രതിവാദങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇപ്പോഴും വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതേസമയം, ലങ്കന്‍ പര്യടനത്തില്‍ വിശ്രമം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്ന രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും തിരികെ വിളിച്ചു. ഹാര്‍ദിക് പാണ്ഡ്യ ടി20 ടീമിന്റെ ഭാഗമാണെങ്കിലും 50 ഓവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രേയസ് അയ്യരും ഏകദിനത്തിനായി ടീമില്‍ തിരിച്ചെത്തി.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകള്‍

ടി20 ടീം: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗി, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷഭ് പന്ത് (ഡബ്ല്യുകെ), സഞ്ജു സാംസണ്‍ (ഡബ്ല്യുകെ), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി , അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം: രോഹിത് ശര്‍മ്മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (ഡബ്ല്യുകെ), ഋഷഭ് പന്ത് (ഡബ്ല്യുകെ), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.