ലോക കപ്പിനുള്ള മുന്നൊരുക്കത്തിലെന്ന് ടീം മാനേജ്‌മെന്റ്, ഒരു ഗുണവുമില്ലെന്ന് രോഹിത്!

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ.  ഐസിസി കിരീട വരള്‍ച്ച നേരിടുന്ന ഇന്ത്യയ്ക്ക് ആ ദുഷ്‌പേര് മാറ്റാന്‍ മുന്നിലുള്ളത് വരുന്ന ഏകദിന ലോകകപ്പാണ്. അതിനാല്‍ തന്നെ അതിനായുള്ള മുന്നോരുക്കങ്ങള്‍ ടീം മാനേജ്മെന്‍റ് ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.

ഏകദിന ലോകകപ്പിന് ഇനിയും 8-9 മാസം സമയമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. എന്നാല്‍ ടീമെന്ന നിലയില്‍ ചെയ്യേണ്ടതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. എങ്ങനെ മെച്ചപ്പെടണം എന്നതിനെക്കുറിച്ച് അറിയണം.

എന്നാല്‍ ലോകകപ്പിന് മുമ്പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീം കോമ്പിനേഷന്‍ അങ്ങനെയാവണം. ആ താരത്തെ കളിപ്പിക്കണം, ഈ താരത്തെ കളിപ്പിക്കരുത് എന്നിങ്ങനെയുള്ള വലിയ ആലോചനകള്‍ ഇപ്പോഴെ നടത്തുന്നതില്‍ കാര്യമില്ല.

നല്ല ക്രിക്കറ്റ് കളിക്കുക മാത്രമാണ് ചെയ്യേണ്ടത്. ലോകകപ്പിന് മുമ്പുവരെ നല്ല ക്രിക്കറ്റ് കളിക്കാനാണ് പദ്ധതി. അതിന് ശേഷമാണ് മറ്റുള്ള കാര്യങ്ങള്‍. ഒരുപാട് നേരത്തെ പദ്ധതികള്‍ മെനയുന്നത് വലിയ ഗുണം ചെയ്തേക്കില്ല- രോഹിത് ശര്‍മ പറഞ്ഞു.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം