2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ഐസിസി കിരീട വരള്‍ച്ച നേരിടുന്ന ഇന്ത്യയ്ക്ക് ആ ദുഷ്‌പേര് മാറ്റാന്‍ മുന്നിലുള്ളത് വരുന്ന ഏകദിന ലോകകപ്പാണ്. അതിനാല്‍ തന്നെ അതിനായുള്ള മുന്നോരുക്കങ്ങള്‍ ടീം മാനേജ്മെന്‍റ് ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
ഏകദിന ലോകകപ്പിന് ഇനിയും 8-9 മാസം സമയമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. എന്നാല്‍ ടീമെന്ന നിലയില്‍ ചെയ്യേണ്ടതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. എങ്ങനെ മെച്ചപ്പെടണം എന്നതിനെക്കുറിച്ച് അറിയണം.
എന്നാല്‍ ലോകകപ്പിന് മുമ്പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീം കോമ്പിനേഷന്‍ അങ്ങനെയാവണം. ആ താരത്തെ കളിപ്പിക്കണം, ഈ താരത്തെ കളിപ്പിക്കരുത് എന്നിങ്ങനെയുള്ള വലിയ ആലോചനകള്‍ ഇപ്പോഴെ നടത്തുന്നതില്‍ കാര്യമില്ല.
Read more
നല്ല ക്രിക്കറ്റ് കളിക്കുക മാത്രമാണ് ചെയ്യേണ്ടത്. ലോകകപ്പിന് മുമ്പുവരെ നല്ല ക്രിക്കറ്റ് കളിക്കാനാണ് പദ്ധതി. അതിന് ശേഷമാണ് മറ്റുള്ള കാര്യങ്ങള്‍. ഒരുപാട് നേരത്തെ പദ്ധതികള്‍ മെനയുന്നത് വലിയ ഗുണം ചെയ്തേക്കില്ല- രോഹിത് ശര്‍മ പറഞ്ഞു.