2023 ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കി. 29 കാരനായ ഫാസ്റ്റ് ബൗളര്‍ ബിഗ് ഫൈനലിനുള്ള തയ്യാറെടുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കമ്മിന്‍സ് പരിശീലിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്. ഇത് താരത്തിന്റെ തീവ്രമായ ശ്രദ്ധയും മികച്ച പ്രകടനം നടത്താനുള്ള ദൃഢനിശ്ചയവും സൂചിപ്പിക്കുന്നു. ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഡബ്ല്യുടിസി ഫൈനലിലെ അദ്ദേഹത്തിന്റെ പങ്ക് കൂടുതല്‍ നിര്‍ണായകമാകുമെന്നതിനാല്‍ അതിനൊത്ത ഒരുക്കമാണ് താരം നടത്തുന്നത്.
ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തന്റെ ഫിറ്റ്നസും നൈപുണ്യവും ഉറപ്പാക്കാന്‍ താരം ശ്രമം തുടങ്ങി കഴിഞ്ഞു. മത്സരത്തില്‍ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍, തന്റെ കരുത്തും വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിദഗ്ധരായ കളിക്കാരാണെന്നറിഞ്ഞുകൊണ്ട് കമ്മിന്‍സ് തന്റെ സാങ്കേതികതയിലും വ്യത്യാസങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഇടവേളയെടുത്ത കമ്മിന്‍സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഇതേ കാരണത്താല്‍ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയും അദ്ദേഹത്തിന് നഷ്ടമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ കമ്മിന്‍സിന്റെ അമ്മ മരിച്ചു.
Read more
ഈ ആഘാതകരമായ അനുഭവത്തില്‍ നിന്ന് മടങ്ങിവരുമ്പോള്‍, തന്റെ ശാരീരിക തയ്യാറെടുപ്പിന് പുറമേ, കമ്മിന്‍സ് തന്റെ മാനസിക തലം മെച്ചപ്പെടുത്തുന്നതിനും പ്രയത്‌നിക്കുകയാണ്.