ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ തോല്‍വി; ഇന്ത്യയ്ക്ക് കനത്ത പ്രഹരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ താഴേക്ക്. പുതിയ പോയിന്‍രെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് യഥാക്രമം ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 49.07 പോയിന്റ് പെര്‍സന്റേജാണ് ഇന്ത്യയുടേത്. നാല് ജയം, മൂന്ന് തോല്‍വി, മൂന്ന് സമനില എന്നതാണ് ഇന്ത്യയുടെ ഫലങ്ങള്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റിലും ജയിച്ച് 24 പോയിന്റ് ആണ് ദക്ഷിണഫ്രിക്ക സ്വന്തമാക്കിയത്. പോയിന്റ് പെര്‍സന്റേജ് 66.67ലേക്ക് എത്തി.

ശ്രീലങ്കയാണ് പട്ടികയില്‍ മുന്നിലുള്ളത്. 100 പോയിന്റ് പെര്‍സന്റേജാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്ക് 83.33 പോയിന്റ് പെര്‍സന്റേജും മൂന്നാമതുള്ള പാകിസ്ഥാന് 75 പോയിന്റ് പെര്‍സന്റേജുമാണ് ഉള്ളത്.

Image

കേപ്ടൗണില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യമായ 212 റണ്‍സ് വെല്ലുവിളി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയര്‍ മറികടന്നു. അര്‍ദ്ധശതകം നേടിയ കീഗന്‍ പീറ്റേഴ്സന്റെ (82) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.