IPL 2025: എടാ നിന്റെ കൂട്ടുകാരനെ അടിച്ചവനെയാണ് നീ അഭിനന്ദിച്ചത്, കാണിച്ച പ്രവർത്തി മോശം; രാജസ്ഥാൻ താരത്തിനെതിരെ ബ്രാഡ് ഹോഡ്ജ്

ഐപിഎൽ ഈ സീസണിലെ മത്സരത്തിൽ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസിന്റെ (ആർആർ) സമ്പൂർണ തോൽവിക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാൻ ക്വിന്റൺ ഡി കോക്കിനെ ഹൃദയപൂർവ്വം അഭിനന്ദിച്ച ഷിമ്രോൺ ഹെറ്റ്മെയറിനെ, മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് വിമർശിച്ചുകൊണ്ട് രംഗത്ത്. സഹതാരം ജോഫ്ര അർച്ചർക്ക് എതിരെ ഡി കോക്ക് ആക്രമണം അഴിച്ചുവിട്ടിട്ടും അയാളുടെ മുന്നിൽ തന്നെ നിന്ന് ആ അഭിനന്ദനം കൊടുക്കാൻ ഉള്ള ശ്രമം മോശമായി പോയി എന്നാണ് ഹോഡ്ജ് പറഞ്ഞത്.

ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഡി കോക്ക് രണ്ടാം മത്സരത്തിലേക്ക് വന്നപ്പോൾ 61 പന്തിൽ നിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. സെഞ്ച്വറി നേടാൻ ആയില്ലെങ്കിലും എട്ട് വിക്കറ്റ് ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ 152 റൺസ് പിന്തുടരാൻ ഡി കോക്ക് സഹായിച്ചു. മത്സരം അവസാനിപ്പിക്കാൻ 6, 4, 6 റൺസ് നേടി ആർച്ചറെ അടിച്ചുപറത്തിയപ്പോൾ രാജസ്ഥാൻ താരം ഹെറ്റ്മെയർ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്സിനെ അഭിനന്ദിച്ചു. ഇതാണ് ഹോഡ്‌ജിനെ പ്രകോകിപ്പിച്ചത്.

“എന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അവസാന ഓവർ എറിഞ്ഞ ജോഫ്ര ആർച്ചർ മൂന്ന് പന്തിൽ നിന്ന് 18 റൺസ് വഴങ്ങി. അതിൽ ഒരു ഫോറും, രണ്ട് സിക്സും, രണ്ട് വൈഡുകളും ഉൾപ്പെടുന്നു. ഡി കോക്ക് മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷേ, അവസാന സിക്സ് അടിച്ചുകഴിഞ്ഞപ്പോൾ, രാജസ്ഥാൻ റോയൽസ് കളിക്കാരിൽ ഒരാൾ (ഷിമ്രോൺ ഹെറ്റ്മെയർ) വന്നു ഡി കോക്കിനൊപ്പം ചിരിച്ചു. അവൻ അയാളെ കെട്ടിപ്പിടിച്ചു. അവിടെ എന്താണ് സംഭവിക്കുന്നത്?” നീ തോറ്റ ടീമിന്റെ ഭാഗമാണ്, നിങ്ങളുടെ കൂട്ടുകാരനെ അടിച്ചവനെയാണ് നിങ്ങൾ അഭിനന്ദിച്ചത്”

“ജോഫ്ര ആർച്ചർ, തുടർച്ചയായി രണ്ട് മത്സരങ്ങൾ ആയി നിരാശപ്പെടുത്തുന്നു. ആഗ്രഹിക്കുന്ന വിജയം നേടാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പ്രധാന സ്‌ട്രൈക്ക് ബൗളറാണ്, മത്സരത്തിന് ശേഷം ഒരു 10 മിനിറ്റ് ഒകെ കഴിഞ്ഞ് കൈ കൊടുക്കുന്നത് പോലെയോ കൂടെ ചിരിക്കുന്ന പോലെയോ അല്ല. ഇത് ഒരുമാതിരി ആളെ കളിയാക്കുന്ന രീതിയിൽ ആയി പോയി ഹെറ്റ്മെയർ ചെയ്ത പ്രവർത്തി” ഹോഗ് കൂട്ടിച്ചേർത്തു.

Read more

മെഗാ ലേലത്തിൽ റോയൽസ് ₹12.5 കോടിക്ക് വാങ്ങിയ ജോഫ്ര ആർച്ചർ, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ തന്റെ നാല് വിക്കറ്റ് ഓവറുകളിൽ നിന്ന് 76 റൺസ് വഴങ്ങിയിരുന്നു. ഇതാണ് ഏറ്റവും വിലയേറിയ ഇന്ത്യൻ പ്രീമിയർ ലീഗ് സ്പെല്ലും.