അക്തറിന് കിടിലന്‍ മറുപടിയുമായി യുവരാജ് ; ട്വീറ്റ് ആഘോഷമാക്കി ആരാധകര്‍

ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ചിരവൈരികാളാണ്. ഇരുവരും തമ്മിലുള്ള മത്സരങ്ങള്‍ എന്നും ആവേശക്കൊടുമുടി കേറാറുണ്ട്. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത സൗഹൃദങ്ങളെ ബാധിക്കാറില്ല.
പാക്കിസ്ഥാന്‍ റാവല്‍പിണ്ടി എക്‌സ്പ്രസ്സ് ഷോയബ് അക്തറും ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങും തമ്മില്‍ നല്ല സൗഹൃദത്തിലാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇരുവരുടേയും ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അക്തര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പഴയ അക്രമണവും ശൗര്യവുമൊക്കെയായി എതിര്‍ടീമിന് നേരെ പാഞ്ഞടപത്തിരുന്ന അക്തര്‍ തന്നെയാണോ സോഷ്യല്‍മീഡിയയില്‍ കാണുന്നതെന്ന് ആരാധകര്‍ക്ക് സംശയം തോന്നും. ആധ്്യാത്മികതയും മോട്ടിവേഷണല്‍ സന്ദേശവുമോക്കെ പോസ്റ്റ് ചെയ്ത് അക്തര്‍ ആളാകെ മാറിപ്പോയി.

കഴിഞ്ഞ ദിവസം അധ്വാനത്തിനെക്കുറിച്ചും ലക്ഷ്യത്തേക്കുറിച്ചും തന്റെ ഫോട്ടോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു. കളിക്കളത്തില്‍ ബോളര്‍മാരോട് ഒരു ദാക്ഷ്യണ്യവും കാണിക്കാത്ത യുവരാജ് മുന്‍ പാക്ബൗളറെ വെറുതെ വിട്ടില്ല. അക്തറിന്റെ ഫോട്ടൊ കണ്ട യുവി “വെല്‍ഡര്‍” എന്ന് വിളിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. നിങ്ങള്‍ വെല്‍ഡിംഗിനായി എവിടെ പോവുകയാണ് എന്നാണ് യുവി ചോദിച്ചതി. സംഭവം എന്തായാലും ട്വിറ്ററില്‍ ഹിറ്റ് ആയിരിക്കുകയാണ്.