യുവരാജിന്‍റെ എക്കാലത്തെയും മികച്ച പ്ലേയിംഗ് ഇലവന്‍: ഇന്ത്യന്‍ ഇതിഹാസത്തിന് ഇടമില്ല, അത്ഭുതപ്പെട്ട് ആരാധകര്‍

ലോക ചാമ്പ്യന്‍ഷിപ്പ് ലീഗ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം തന്റെ ഏറ്റവും മികച്ച പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു ഇന്ത്യവന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ തന്റെ എക്കാലത്തെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ യുവി ടീമില്‍ എംഎസ് ധോണിയെ ഉള്‍പ്പെടുത്താതിരുന്നത് നിരവധി ആരാധകരെ അത്ഭുതപ്പെടുത്തി.

ടിവി അവതാരക ഷെഫാലി ബഗ്ഗയുമായുള്ള അഭിമുഖത്തില്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരുള്‍പ്പെടെ 11 കളിക്കാരെ യുവി തന്റെ ടോപ്പ് ഓര്‍ഡറായി തിരഞ്ഞെടുത്തു. ഇതിന് പുറമെ എബി ഡിവില്ലിയേഴ്സ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെയും യുവരാജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷെയ്ന്‍ വോണിനെയും മുത്തയ്യ മുരളീധരനെയും അദ്ദേഹം സ്പിന്നര്‍മാരായി തിരഞ്ഞെടുത്തു. ഇതോടൊപ്പം ഗ്ലെന്‍ മഗ്രാത്ത്, ആന്‍ഡ്രൂ ഫ്‌ളിന്റോഫ്, വസീം അക്രം എന്നിവരെയും യുവരാജ് തന്റെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിലെ 12-ാമത്തെ ആളായി യുവി സ്വയം തിരഞ്ഞെടുത്തു.

യുവരാജ് സിംഗിന്റെ പ്ലേയിംഗ് ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, രോഹിത് ശര്‍മ്മ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, മഗ്രാത്ത്, വസീം അക്രം, ആന്‍ഡ്രൂ ഫ്‌ളിന്റോഫ്.