2007 ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ്, എന്നാല്‍ 'സച്ചിന്‍ കാരണം' എട്ടിന്‍റെ പണികിട്ടി; വെളിപ്പെടുത്തി താരം

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കേണ്ടിയിരുന്നത് എംഎസ് ധോണി ആയിരുന്നില്ല. മറിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗായിരുന്നു. ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ യുവരാജ് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഞാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടയിരുന്നത്. പക്ഷെ ഗ്രെഗ് ചാപ്പല്‍ പ്രശ്നമുണ്ടായപ്പോള്‍ ഒന്നുകില്‍ ചാപ്പല്‍ അല്ലെങ്കില്‍ സച്ചിന്‍ എന്നിവരിലൊരാളെ പിന്തുണയ്ക്കുകയായിരുന്നു ചെയ്യാന്‍ സാധിക്കുക. ആ സമയത്തു എന്റെ ടീമംഗമായ സച്ചിനെ പിന്തുണച്ച ഏക താരം ചിലപ്പോള്‍ ഞാനായിരിക്കും.

ബിസിസിഐയുടെ ചില ഒഫീഷ്യലുകള്‍ക്കു ഇതു ഇഷ്ടമായില്ല. ആരെ വേണമെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനാക്കാം, പക്ഷെ എന്നെയാക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്നാണ് പിന്നീട് അറിയാന്‍ സാധിച്ചത്. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നും എനിക്ക് അറിയില്ല.

Read more

പക്ഷേ എനിക്കു അതില്‍ ഖേദവുമില്ല. ഇപ്പോള്‍ അതുപോലെയൊരു സംഭവമുണ്ടായാലും ഞാന്‍ എന്റെ ടീമംഗത്തെ തന്നെയായിരിക്കും പിന്തുണയ്ക്കുക- യുവരാജ് പറഞ്ഞു.