'ദേഷ്യത്തെ ശരിയാംവിധം പ്രയോജനപ്പെടുത്തി', ഇന്ത്യന്‍ താരത്തെ പുകഴ്ത്തി സഹീര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്ന പ്രശംസാവര്‍ഷം അവസാനിക്കുന്നില്ല. വിഖ്യാതമായ ലോര്‍ഡ്‌സിലെ കളത്തില്‍ വിരാട് കോഹ്ലിയും സംഘവും നേടിയ ജയം ചരിത്ര സംഭവമായി വാഴ്ത്തപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ഇംഗ്ലണ്ടിനോട് തോന്നിയ ദേഷ്യത്തെ ശരിയായ രൂപത്തിലേക്ക്പ രിവര്‍ത്തനപ്പെടുത്താന്‍ ബുംറയ്ക്കായെന്ന് സഹീര്‍ പറയുന്നു.

ദേഷ്യം വരുന്നതുകൊണ്ട് ഇത്രയും നല്ല പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്നെങ്കില്‍ ബുംറയ്ക്ക് എതിരാളികളെ ചിലപ്പോഴൊക്കെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കും. ഒന്നാം ഇന്നിംഗ്‌സിലെ കാര്യമെടുക്കൂ, ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. പ്രതിഭാധനനായ ഒരു ബോളറെന്ന നിലയില്‍ ബുംറയെ അത് അലോസരപ്പെടുത്തിയിരിക്കും- സഹീര്‍ ഖാന്‍ പറഞ്ഞു.

വിക്കറ്റില്ലാത്ത നിരാശയില്‍ കളിച്ച ബുംറയെ ബൗണ്‍സറുകള്‍കൊണ്ടാണ് ആന്‍ഡേഴ്‌സന്‍ നേരിട്ടത്. ആന്‍ഡേഴ്‌സന്റെ പ്രകോപനവും ബുംറയെ പ്രചോദിപ്പിച്ചിരിക്കാം. ദേഷ്യത്തെ ബുംറ ശരിയാംവിധം പ്രയോജനപ്പെടുത്തി. ബുംറയെ ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കേണ്ടതായിരുന്നെന്നും അയാളോട് ഇടയാന്‍ പാടില്ലായിരുന്നുമൊക്കെ ഇംഗ്ലണ്ട് കൡക്കാര്‍ തീര്‍ച്ചയായും ചിന്തിക്കുന്നുണ്ടാവാം. ബുംറയുടെ ബോളിംഗിന്റെ തീഷ്ണത അഭിനന്ദനാര്‍ഹമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ