'എമി മാർട്ടിനെസിന്‌ പിഴച്ചു'; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അസ്റ്റൻ വില്ലയ്ക്ക് തോൽവി

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറുമാരിൽ ഒരാൾ ആണ് അർജന്റീനൻ താരമായ എമിലാനോ മാർട്ടിനെസ്സ്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അസ്റ്റൻ വിലയ്ക്ക് പരാജയപ്പെടേണ്ടി വന്നിരുന്നു. കരുത്തരായ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ തോൽവി ഏറ്റു വാങ്ങിയത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും ആഴ്‌സണലിന് വിജയിക്കാൻ സാധിച്ചു.

മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത് ആഴ്‌സണൽ തന്നെ ആയിരുന്നു. അർജന്റീനൻ താരമായ ഗോൾകീപ്പർ എമി മാർട്ടിനെസ്സ് മികച്ച പ്രകടനം നടത്താത്തത്‌ കൊണ്ടായിരുന്നു അവർ പരാജയപ്പെട്ടത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ മോശമായ ഗോൾകീപ്പിങ്ങിനെതിരെ ഒരുപാട് ട്രോളുകളും ഉയർന്നു വരുന്നുണ്ട്. എമിക്ക് നേരെ വന്ന രണ്ട് ഷോട്ടുകളും അദ്ദേഹത്തിന് പിടിക്കാമായിരുന്നു. എന്നാൽ അത്രയും എളുപ്പം ആയിരുന്ന ഷോട്ട് അദ്ദേഹം പാഴാക്കി.

കോപ്പ അമേരിക്കൻ കപ്പുകളും ലോകകപ്പും നേടിയ താരമാണ് എമി മാർട്ടിനെസ്സ്, അദ്ദേഹത്തിന്റെ മോശം പ്രകടനം ആഘോഷമാക്കുകയാണ് ആഴ്‌സണൽ ആരാധകർ. ലീഗിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം ആണ് താരം നടത്തിയത്. ആ മത്സരം വിജയിക്കാനും ടീമിന് സാധിച്ചിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അവർക്ക് ലഭിച്ച ഗോൾ അവസരങ്ങൾ താരങ്ങൾ പാഴാക്കിയിരുന്നു. ഇനി അടുത്ത മത്സരത്തിൽ ലെസ്റ്റർ സിറ്റിയാണ് വില്ലയുടെ എതിരാളികൾ.

Read more