'ഞാൻ പറയുന്ന പോലെ കളിച്ചില്ലെങ്കിൽ നിന്നെയൊക്കെ കാണിച്ച് തരാം'; ബാഴ്‌സിലോണ താരങ്ങൾക്ക് പരിശീലകന്റെ മുന്നറിയിപ്പ്

ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ ഗോളുകൾ എല്ലാം ബാഴ്‌സിലോണ നേടിയിരിക്കുന്നത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് ബാഴ്‌സിലോണ തന്നെ ആയിരുന്നു.

റയൽ മാഡ്രിഡിനെ ബാഴ്സയുടെ ഹൈ ലൈൻ ഡിഫൻസ് വരിഞ്ഞുമുറുക്കി എന്ന് പറയുന്നതാകും ശരി. ബാഴ്സയുടെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിക്കാൻ റയലിന് ഒരിക്കൽ പോലും സാധിച്ചില്ല. പ്രധാനമായും അവർ നോട്ടമിട്ട താരമായിരുന്നു കിലിയൻ എംബാപ്പയെ. എട്ട് തവണയാണ് അദ്ദേഹം ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങിയത്.

ആദ്യപകുതിക്ക് ശേഷം ഇക്കാര്യത്തിൽ ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് ഡ്രസ്സിംഗ് റൂമിൽ വച്ചുകൊണ്ട് ഒരു ഭീഷണി താരങ്ങളോട് മുഴക്കിയിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഓഫ് സൈഡ് ട്രാപ് ഏതെങ്കിലും താരങ്ങൾ തെറ്റിച്ചാൽ അവരെ ഉടൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും എന്ന ഭീഷണി അദ്ദേഹം മുഴക്കിയിരുന്നു.

പക്ഷെ അതിന്റെ ഒന്നും ആവശ്യം വന്നില്ല. ഗംഭീര പ്രകടനങ്ങളാണ് താരങ്ങൾ നടത്തിയത്. എങ്ങനെയാണോ അവർ പദ്ധതികൾ സജ്ജമാക്കിയത് അതെ പോലെ തന്നെ കളിക്കളത്തിൽ അത് പ്രാവർത്തികമാക്കുകയും ചെയ്തു.

Read more