'കിലിയൻ എംബപ്പേ v/s ഏദൻ എംബപ്പേ'; റയൽ മാഡ്രിഡും ലില്ലി ഒഎസ്‌സിയും ഇന്ന് നേർക്കുനേർ; പക്ഷെ അതിൽ ഒരു ട്വിസ്റ്റ്

ഇപ്പോൾ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്ച വെക്കുന്നത്. ഇന്നത്തെ മത്സരത്തിൽ അവരുടെ എതിരാളികൾ ഫ്രഞ്ച് ക്ലബായ ലില്ലിയാണ്. അവരുടെ മൈതാനത്ത് വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്. മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു എന്നാൽ അദ്ദേഹം കളിക്കാൻ സാധ്യത കുറവായിരിക്കും. പരിക്കിൽ നിന്നും പൂർണമുക്തി അദ്ദേഹം നേടിയിട്ടില്ല.

ഫ്രഞ്ച് ക്ലബായ ലില്ലിക്ക് വേണ്ടി എംബാപ്പയുടെ സഹോദരനായ ഏദൻ എംബപ്പേ കളിക്കുന്നുണ്ട്. എന്നാൽ താരത്തിനും പരിക്ക് ഏറ്റതിനാൽ ഇന്നത്തെ മത്സരം നഷ്ടമാകും. എംബപ്പേക്കെതിരെ കളിക്കാൻ കഴിയാത്തതിന്റെ സങ്കടം അദ്ദേഹത്തിന്റെ സഹോദരൻ തുറന്നു പറഞ്ഞിട്ടുണ്ട്.

ഏദൻ എംബാപ്പയുടെ വാക്കുകൾ ഇങ്ങനെ:

” കഴിഞ്ഞ മത്സരത്തിനിടെ എനിക്ക് പരിക്കേറ്റിരിക്കുന്നു. കുറച്ച് ആഴ്ചകൾ ഞാൻ പുറത്തിരിക്കേണ്ടി വരും. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ആദ്യമായാണ് എനിക്ക് പരിക്ക് ഏൽക്കുന്നത്. പക്ഷേ ഏറ്റവും മികച്ച രീതിയിൽ തിരിച്ചു വരാൻ വേണ്ടി ഞാൻ ശ്രമിക്കുക തന്നെ ചെയ്യും. കളിക്കളത്തിൽ ഇല്ലെങ്കിലും എന്റെ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് ഞാൻ തുടരും. ചാമ്പ്യൻസ് ലീഗിൽ എന്റെ സഹോദരനെതിരെ കളിക്കുക എന്നുള്ളതായിരുന്നു എന്റെ സ്വപ്നം.അത് സാധിക്കാത്തതിൽ എനിക്ക് ദുഃഖമുണ്ട്. നിങ്ങളുടെ പിന്തുണക്കും മെസ്സേജുകൾക്കും ഞാൻ നന്ദി പറയുന്നു ” ഏദൻ എംബപ്പേ പറഞ്ഞു.

ഫ്രഞ്ച് ലീഗിൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് താരം നടത്തുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച ഏദൻ ഇത് വരെ ഗോളുകൾ ഒന്നും തന്നെ നേടിയിട്ടില്ല. രണ്ട് സഹോദരങ്ങളും പിഎസ്ജിക്ക് വേണ്ടി വർക്ക് ചെയ്തിട്ടുള്ളവരാണ്. ഈ വർഷം നടന്ന സമ്മർ ട്രാൻസ്‌ഫെറിൽ ഇരുവരും പിഎസ്ജി ക്ലബിനോട് വിട പറയുകയായിരുന്നു.

Latest Stories

അര്‍ജുന്റെ അമ്മ തന്റെയും അമ്മ; പണം പിരിച്ചതായി കണ്ടെത്തിയാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്

രോഹിത്തിനെ ഞെട്ടിച്ച് ഫീൽഡിങ് അവാർഡ് ചടങ്ങ്, പുകഴ്ത്തൽ കിട്ടിയിട്ടും സംഭവിച്ചത് അവഗണ; വീഡിയോ കാണാം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഒരു ഇതിഹാസത്തെ പാഴാക്കിയെന്നും എറിക് ടെൻ ഹാഗിന് ആവശ്യമായ പാഷനും ഫയറും ഇല്ലെന്നും ടെൻ ഹാഗിന്റെ മുൻ അസിസ്റ്റന്റ് കോച്ച് ബെന്നി മക്കാർത്തി വെളിപ്പെടുത്തുന്നു

മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്നത് അംഗീകരിക്കാനാവില്ല; പിണറായി വിജയനെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ലെന്ന് കെടി ജലീല്‍

ആരാധകയുമായി ഹൃദയസ്പർശിയായ നിമിഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു; മനാഫിനെ തള്ളിപ്പറഞ്ഞ് അര്‍ജുന്റെ കുടുംബം

ഹരിയാനയില്‍ ബിജെപിയ്ക്ക് വിനയായി കര്‍ഷക സമരം; കര്‍ഷക രോക്ഷം കണ്ട് ഓടി രക്ഷപ്പെട്ട്  സ്ഥാനാര്‍ത്ഥി

ടി 20 യിൽ പ്രധാനം ടീം ഗെയിം, സിംഗിൾ എടുത്ത് വ്യക്തിഗത നാഴികകല്ല് നോക്കി കളിച്ചാൽ പണി കിട്ടും; സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

നോവ സദോയി എന്ന തുറുപ്പ് ചീട്ട്, വിപിൻ മോഹന്റെ തിരിച്ചു വരവ്; ഉറച്ച ലക്ഷ്യങ്ങളുമായി ഭുവനേശ്വറിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്

മൊസാദിന്റെ മൂക്കിന്‍ തുമ്പിലും ഇറാന്റെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു