'മെസി ഇല്ലെങ്കിലും നോ പ്രോബ്ലം'; ഷിക്കാഗോയെ 4 -1ന് തോല്പിച്ച് ഇന്റർ മിയാമിക്ക് തകർപ്പൻ ജയം

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ചികാഗോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് കരുത്തരായ ഇന്റർ മിയാമി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ലൂയിസ് സുവാരസ് ആണ്. അർജന്റീനൻ താരമായ ലയണൽ മെസിയുടെ അഭാവം ടീമിൽ നന്നായി ബാധിക്കുമെന്നാണ്‌ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ താരത്തിന്റെ അഭാവത്തിലും സഹതാരങ്ങൾ മികച്ച പ്രകടനം ആണ് നടത്തിയത്.

പരിക്കിൽ നിന്നും മുക്തി നേടിയെങ്കിലും ലയണൽ മെസിക്ക് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അത് കൊണ്ടായിരുന്നു ഇന്നത്തെ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കാത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 25 ആം മിനിറ്റിൽ ഷിക്കാഗോ സെൽഫ് ഗോൾ നേടിയത് ടീമിന് തിരിച്ചടിയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ലൂയിസ് സുവാരസ് ഗോൾ നേടി ടീമിനെ ലീഡ് ചെയ്യിപ്പിച്ചു. രണ്ടാം പകുതിയിലെ 65 ആം മിനിറ്റിൽ അദ്ദേഹം വീണ്ടും ഗോൾ നേടി. ഇരട്ട ഗോളുകളാണ് ലൂയിസ് സുവാരസ് സ്വന്തമാക്കിയത്.

മത്സരത്തിൽ പൂർണ അധിപത്യമായിരുന്നു ഇന്റർ മിയാമി നടത്തിയിരുന്നത്. ചിക്കാഗോ ഒരു ഗോൾ തിരിച്ച് അടിച്ചെങ്കിലും അത് പോരായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇന്റർ മിയാമി താരമായ റോബർട്ട് ടൈലർ കൂടെ ഗോൾ നേടിയതോടെ ടീം വിജയം ഉറപ്പിച്ചിരുന്നു. മെസിയുടെ അഭാവത്തിലും താരങ്ങൾ തങ്ങളുടെ മികവ് കളിക്കളത്തിൽ കാഴ്ച വെച്ചിരുന്നു. പോയിന്റ് ടേബിളിൽ ഇന്റർ മിയാമി താനെന്ന ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.