'വിജയം രുചിച്ച് സുൽത്താൻ തന്റെ രാജകീയ വരവ് അറിയിച്ചു'; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന്‌ തകർപ്പൻ ജയം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. 370 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് വന്നത്. ആ കാലയളവിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്ന് നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ-ഐൻ എതിരെ കരുത്തരായ അൽ ഹിലാൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

വിജയിച്ചെങ്കിലും കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് അൽ ഐൻ തന്നെയായിരുന്നു. 56 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു. മത്സരത്തിന്റെ 75 ആം മിനിറ്റിലാണ് നെയ്മർ ജൂനിയർ ഇറങ്ങിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. അതിൽ ആരാധകർ അടങ്ങാത്ത ആവേശത്തിലാണ്.

അൽ ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത് ഹാട്രിക്ക് ഗോളുകളോടെ സലേം അൽദ്വാസാരി, ലെനൻ റോഡി, സെർഗേജ് മിലിനിക്കോവിക് എന്നിവരാണ്. അൽ ഐന് വേണ്ടി ഹാട്രിക്ക് ഗോളുകളോടെ സോഫെയിൻ റഹിമിയും, മറ്റെയോ സനബ്രിയയുമാണ്. അൽ ഹിലാൽ താരമായ അലി അല്ബുലായി റെഡ് കാർഡ് നേടുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ അൽ ഹിലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.