'എവിടെ ശംബളം എവിടെ'; എംബാപ്പയ്ക്ക് പിഎസ്‌ജിയിൽ നിന്നും ലഭിക്കാനുള്ളത് കോടികൾ; പരാതി കൊടുക്കാൻ താരം

പിഎസ്‌ജിയിൽ നിന്നും ട്രാൻസ്ഫർ വാങ്ങിയ ശേഷം കൈലിയൻ എംബപ്പേ ഇപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ട ക്ലബായ റയൽ മാഡ്രിഡിലേക്ക് ജോയിൻ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിനെ ക്ലബ് അവതരിപ്പിച്ചത്. ആ പരുപാടിയിൽ 80000 കണികളാണ് അത് കാണുവാൻ വേണ്ടി വന്നത്. അദ്ദേഹം പിഎസ്‌ജി വിട്ടത് സാമ്പത്തീകമായി ആ ക്ലബ്ബിന്നെ വല്ലാതെ ദോഷം ചെയ്തിരുന്നു. താരം ഫ്രീ ട്രാൻസ്ഫർ നടത്തിയതിൽ ക്ലബ് അധികൃതർക്ക് വൻതോതിൽ എതിർപ്പ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ താരത്തിന്റെ സാലറി അവർ നൽകിയിരുന്നില്ല.

രണ്ട് മാസത്തെ ശമ്പളവും ബോണസും അടക്കം 80 മില്യൺ യൂറോയോളം എംബാപ്പയ്ക്ക് നൽകാനുണ്ട് പിഎസ്‌ജി. എന്നാൽ ഇത് നൽകാൻ തൽകാലം അവർക്ക് താല്പര്യം ഇല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഈ കാര്യത്തിൽ എംബാപ്പയുടെ മാതാവായ ഫൈസ ലമാരി പരാതി കൊടുക്കാൻ പോവുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.

എംബാപ്പയുടെ മാതാവ് ഫൈസ ലമാരി പറഞ്ഞത് ഇങ്ങനെ:

” സാലറിയുടെ കാര്യത്തിൽ ഇത് വരെ തീരുമാനം ഒന്നും ആയിട്ടില്ല. എത്രയും വേഗം പിഎസ്‌ജി അത് പരിഗണിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം പിഎസ്‌ജിയുടെ ഓർമ്മകൾ എപ്പോഴും പോസിറ്റീവ് ആയി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് മുൻപിൽ ഒരു വഴിയും ഇല്ലെങ്കിൽ പരാതി കൊടുക്കാനായിരിക്കും ഞങ്ങൾ തീരുമാനിക്കുന്നത്. രണ്ട് വർഷത്തെ കോൺട്രാക്ട് അവർ റെസ്‌പെക്ട് ചെയ്‌യും എന്നാണ് ഞാൻ കരുതുന്നത്” ഇതാണ് എംബാപ്പയുടെ മാതാവ് പറഞ്ഞത്.

നിലവിൽ റയൽ മാഡ്രിഡ് ക്ലബ്ബിലേക്ക് അദ്ദേഹം ജോയിൻ ചെയ്യ്തു കഴിഞ്ഞു. പിഎസ്‌ജിയിൽ വെച്ച് നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് അത്രെയും സാലറി ആ ക്ലബിൽ നിന്നും ലഭിക്കുന്നില്ല. ഈ ക്ലബ്ബിനെ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് താരം അവിടേക്ക് മാറിയത്. മറ്റു ക്ലബുകളുടെ ഗംഭീര ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം അത് കൊണ്ടാണ് റയൽ മാഡ്രിഡ് തിരഞ്ഞെടുത്തത്.