ലോകോത്തര ഗോൾകീപ്പർ, പക്ഷെ വക തിരിവ് വട്ടപ്പൂജ്യം; എമി മാർട്ടിനെസിന്റെ പ്രവൃത്തി ലജ്ജാകരം; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം ശക്തം

മാധ്യമപ്രവർത്തകൻ്റെ ക്യാമറയിൽ ഇടിച്ച സംഭവത്തിൽ അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിനെതിരെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ് – ‘ACORD കൊളംബിയ’ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ലോകോത്തര ഗോൾകീപ്പർക്ക് പണി കറാണ് സാധ്യത. ഫിഫ ലോകകപ്പ് സൗത്ത് അമേരിക്ക റീജിയൻ യോഗ്യതാ മത്സരത്തിൽ അർജൻ്റീനയെ കൊളംബിയ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

കൊളംബിയ ലോകകപ്പ് ജേതാക്കന്മാരായ അർജന്റീനയെ 2-1 ന് തോൽപ്പിച്ചു, ഗെയിമിന് ശേഷം, മാർട്ടിനെസ് എതിരാളികൾക്ക് കൈകൊടുക്കുക ആയിരുന്നു. അവരിൽ ആസ്റ്റൺ വില്ലയിലെ സഹതാരം ജോൺ ജാദർ ഡുറാനും ഉണ്ടായിരുന്നു. ഡുറാനുമായി തൻ്റെ ആശംസകൾ കൈമാറിയ ശേഷം, ഫിഫ ലോകകപ്പ് 2022 ജേതാവ് തൻ്റെ ഗ്ലൗസ് ഉപയോഗിച്ച് അവിടെ നിന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയിൽ അടിക്കുക ആയിരുന്നു.

യാതൊരു പ്രകപോണവും കൂടാതെ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി എമി ചെയ്തതെന്ന് വിഡിയോയിൽ നിന്ന് മനസിലാകുന്നില്ല എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. കൊളംബിയയും അർജൻ്റീനയും തമ്മിലുള്ള മത്സരം സംപ്രേക്ഷണം ചെയ്ത ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് – ‘ACORD കൊളംബിയ’ വെറ്ററൻ ഗോൾകീപ്പർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫിഫയോട് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഈ രാജ്യത്തെ പത്രപ്രവർത്തന അതോറിറ്റി എന്ന നിലയിൽ, പുതിയ തലമുറകൾക്ക് മാതൃകയല്ലാത്ത മിസ്റ്റർ എമിലിയാനോ ഡിബു മാർട്ടിനെസിനെതിരെ ഫിഫ മാതൃകാപരമായ അനുമതി നൽകണമെന്ന് ACORD ആഗ്രഹിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെ അടിച്ചെന്ന് ടിവി ക്യാമറാപ്പേഴ്‌സൺ ജോണി ജാക്‌സൺ സംഭവത്തിന് പിന്നാലെ പറഞ്ഞു. ജാക്‌സൺ മാർട്ടിനെസിനെ ‘ദിബു’ എന്ന വിളിപ്പേര് വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല എന്നും അവകാശപ്പെട്ടു. എന്തായാലും നടപടികൾ ഉണ്ടാകുമോ അതോ താക്കീത് മാലികി എമിയെ വിടുമോ എന്നുള്ളത് കണ്ടറിയണം.

മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്ക് ഈ തോൽവി ക്ഷീണം ചെയ്യില്ല.