ആഷിഖ് ഇനി കൊൽക്കത്തയുടെ സ്വന്തം, വമ്പൻ പദ്ധതികളുമായി ടീം

ഐഎസ്എല്‍ ക്ലബ് ബെംഗലൂരു എഫ്സിയുടെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്ത ആയിരുന്നു ആഷിഖ് കുരുണിയന്‍ ടീമിൽ നിന്ന് വഴിപിരിഞ്ഞത്. ഇപ്പോഴിതാ മയാളി വിങ്ങർ ആഷിഖ് കുരുണിയന്‍ എടികെ മോഹന്‍ ബഗാനിലാണ് ചേർന്നിരിക്കുന്നത്. താരത്തിന് നേരത്തെ തന്നെ കൊൽക്കത്ത ക്ലബ്ബിൽ ചേരാൻ താത്പര്യം ഉണ്ടായിരുന്നു.

വൈകിട്ടോടെ ആഷിഖുമായുള്ള കരാര്‍ എടികെ ഔദ്യോഗികമായി പുറത്തുവിട്ടു. 19ാം നമ്പര്‍ ജേഴ്സിയിലാണ് ആഷിഖ് കൊല്‍ക്കത്തക്കായി കളിക്കുക. ബാംഗ്ലൂരിന്റെ പല വിജയങ്ങളിലും നിർണായക പങ്കുവഹിച്ച താരമാണ് ആഷിഖ്.

ഗോൾ അടിക്കാനും ഗോളിലേക്കുള്ള എതിരാളികളുടെ വഴി തടയാനുമുള്ള അസാധ്യമായ മികവ് താരത്തിനുണ്ട്. അതിനാൽ തന്നെ കൊൽക്കത്തയ്ക്ക് താരം ഒരു മുതൽകൂട്ടായിരിക്കും എന്നതിൽ സംശയമില്ല.

Read more

2019ലാണ് ആഷിഖ് ബെംഗലൂരുവിലെത്തിയത്. ലീഗിൽ 65 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കുറെ മത്സരങ്ങൾ താരത്തിന് പരിക്കുമൂലം നഷ്ടമായിരുന്നു. ഇന്ന് രാവിലെയാ താരവുമായി വഴിപിരിഞ്ഞ വാർത്ത ബാംഗ്ലൂർ പങ്കുവെച്ചത്.