ഇപ്പോൾ ഉള്ളവന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല, ട്രാൻസ്ഫർ മാർക്കറ്റിൽ അടുത്ത വിപ്ലവത്തിനായി പി.എസ്.ജി; ലക്‌ഷ്യം സൂപ്പർ താരങ്ങളെ

പി.എസ്.ജി അവരുടെ വരാനിരിക്കുന്ന വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് പുനർനിർമ്മിക്കാനുള്ള വലിയ ഓട്ടത്തിലാണ് ഇപ്പോൾ ബയേൺ മ്യൂണിക്കിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പുറത്തായതിന് പിന്നാലെയാണ് വലിയ മാറ്റങ്ങൾ വരുത്താൻ ടീം ഇപ്പോൾ ലക്ഷ്യമിടുന്നത്. പി.എസ്.ജി തങ്ങളുടെ ടീമിൽ വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരം മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയാണ്, നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഒട്ടും സന്തുഷ്ടൻ അല്ലാത്ത താരം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ നാപോളിയുടെ വിക്ടർ ഒസിംഹെനെയും തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ടീമിന് താത്പര്യമുണ്ട്.

ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പണം വാരിയെറിഞ്ഞ അറബിയുടെ ലക്ശ്യങ്ങൾ ഇത്തവണയും ഫലം
കണ്ടില്ല. മെസിയെയും എംബാപ്പെയും നെയ്മറിനെയും പോലെ ഉള്ള താരങ്ങളെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത് തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്‌ഷ്യം കൊണ്ടുമാത്രമാണ്. രണ്ട് ലെഗിലുമായി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടീം തോറ്റത്.

നാപോളിയുടെ വിക്ടറിന്റെ കാര്യമെടുത്താൽ അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കണം എന്ന് ആഗ്രഹമുണ്ട്, താരത്തെ ഒപ്പം കൂട്ടാൻ ടീമിനും ആഗ്രഹമുണ്ട്. എന്തിരുന്നാലും പണം എറിഞ്ഞ് ശ്രമം നടത്താനാണ് ടീമിന്റെ ആഗ്രഹം. അതേസമയം സില്വയെ ഏറെക്കുറെ ടീമിൽ എത്തിക്കുന്നതിന്റെ അടുത്താണ് ടീം എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട് പറയുന്നത്.