അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് അർജന്റീന. കഴിഞ്ഞ അഞ്ച് വർഷമായി ഫുട്ബോളിൽ അവർ നേടാനായി ഇനി ഒരു ട്രോഫി പോലും ബാക്കിയില്ല. പരിശീലകനായ ലയണൽ സ്കലോണിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് താരങ്ങൾ നടത്തുന്നത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ സ്വപ്ന നേട്ടങ്ങൾ എല്ലാം തന്നെ നേടിയെടുക്കാൻ സഹായിച്ചത് സ്കലോണിയായിരുന്നു. എന്നാൽ ഇപ്പോൾ പഴയപോലെ മികച്ച പ്രകടനം ടീം പുറത്തെടുക്കുന്നില്ല. അതിൽ ആരാധകർ നിരാശരാണ്.

വിജയാവേട്ട തുടർന്ന അർജന്റീനയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ അർജന്റീന പരാഗ്വെയോട് പരാജയപെട്ടു. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. അർജന്റീനയ്ക്ക് വേണ്ടി ലൗട്ടാരോ മാർട്ടിനെസ് ആദ്യം ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. യുവ താരം എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് അദ്ദേഹം അത് നേടിയത്.

അവസനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയും, ബാക്കി വന്ന രണ്ട് മത്സരങ്ങൾ അവർ പരാജയപ്പെടുകയും ചെയ്തു. പക്ഷെ പോയിന്റ് പട്ടികയിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളും ഒരു സമനിലയും മൂന്ന് തോൽവിയുമാണ് അർജന്റീനയുടെ റിസൾട്ട്. 22 പോയിന്റാണ് നിലവിൽ അർജന്റീനക്കുള്ളത്. അത് കൊണ്ട് വേൾഡ് കപ്പ് യോഗ്യത ഏറെക്കുറെ അർജന്റീന ഉറപ്പാക്കിയിട്ടുണ്ട്.

പക്ഷെ ഇനിയും വിജയം അർജന്റീനയ്ക്ക് അനിവാര്യമാണ്. ആദ്യ ആറ് സ്ഥാനക്കാർക്ക് നേരിട്ടും ഏഴാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ചുകൊണ്ടും വേൾഡ് കപ്പ് യോഗ്യത നേടാൻ സാധിക്കും. ചുരുങ്ങിയത് 27 പോയിന്റുകൾ നേടിയാൽ മാത്രമേ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ സാധിക്കു. രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് പോയിന്റുകൾ കൂടി നേടണം. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരിലാളികൾ.