മെസിയെ എന്റെ പിള്ളേർ പൂട്ടിയത് പോലെ നിങ്ങൾക്കും പൂട്ടാം, ബുദ്ധി ഞാൻ പറയാം... അവൻ അനങ്ങില്ല; വെളിപ്പെടുത്തി സൗദി പരിശീലകൻ

നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ ഏക തോൽവിയുടെ സൂത്രധാരനാണ് സൗദി പരിശീലകൻ ഹെർവ് റെനാർഡ്. ലയണൽ മെസിയെ പോലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ വരച്ച വരയിൽ നിറുത്തിയ സൗദി പ്രതിരോധം ഇന്നത്തെ മത്സരത്തിന് മുമ്പ് ഫ്രാൻസിന് ബുദ്ധി ഉപദേശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗദി പരിശീലകൻ.

ബ്ലോക്ക്ബസ്റ്റർ ഫൈനലിന് മുമ്പ് ലയണൽ മെസിയെ എങ്ങനെ പൂട്ടാമെന്ന വെളിപ്പെടുത്തി. ഡിസംബർ 18 ഞായറാഴ്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസുമായി അർജന്റീന ഏറ്റുമുട്ടുമ്പോൾ അത് തന്റെ അവസാന ലോകകപ്പ് മത്സരം ആകുമെന്നും മെസി വെളിപ്പെടുത്തിയിരുന്നു.

“മെസിയെ തടയണം എങ്കിൽ ആദ്യം മെസിക്ക് പന്ത് എത്തുന്ന ലിങ്ക് കട്ട് ചെയ്യണം. മെസിക്ക് പ്രധാനമായി പന്ത് എത്തിക്കുന്നത് ഡി പോളാണ്. അവനെ പൂട്ടണം. തുപോലെ പോസ്റ്റിന്റെ 40 മീറ്ററിന് ഉള്ളിൽ വെച്ച് മെസിയെ തടയുക.

“ഫ്രാൻസിന് അവരെ തടയാൻ കഴിവുള്ള താരങ്ങളുണ്ട്. അര്ജന്റീനയിൽ മെസിക്ക് പന്ത് എത്തിക്കുന്നത് ഡി പോളാണ്. അവൻ ഉള്ളപ്പോൾ മെസിക്ക് പ്രതിരോധത്തിൽ പോലും ഒന്നും ചെയ്യേണ്ട. പക്ഷെ അവനെ പൂട്ടിയാൽ മെസിയെ പൂട്ടുന്ന പോലെ തന്നെയാകും.”

Read more

എന്തായാലും സൗദി പരിശീലകന്റെ ബുദ്ധി എത്രത്തോളം വിജയിക്കുമെന്ന് നമുക്ക് നോക്കാം.