ആക്ടിംഗ് സെക്രട്ടറി ജനറൽ സുനന്ദോ ധറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്റെ ഭരണത്തിന് എഐഎഫ്എഫിന്റെ ദൈനംദിന മാനേജ്മെന്റ് സുപ്രീം കോടതി തിരികെ നൽകുന്നു. ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ ഫിഫാ ആവശ്യപ്പെട്ട ഏറ്റവും പ്രധാന കാര്യം ഇതായിരുന്നു. അതിനാൽ തന്നെ ഫിഫയുടെ വിലക്ക് ഉടനെ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.
ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോടതി പരിഷ്കരിച്ചു. നാമനിർദ്ദേശ പ്രക്രിയയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ കാരണം ഓഗസ്റ്റ് 28 ന് നടത്താനിരുന്ന എഐഎഫ്എഫ് തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
പുറമെയുള്ള ആളുകളുടെ ഇടപെടൽ കാരണമാണ് ഫിഫ ഇന്ത്യൻ ഫുട്ബാളിനെ വിലക്കിയത്. 2009 മുതൽ പ്രസിഡന്റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്. എന്തായാലും കോടതിവിധി ഇന്ത്യൻ ഫുട്ബോളിന് നൽകുന്നത് വലിയ ആശ്വാസ വാർത്തയാണ്. ഒക്ടോബറിൽ നടക്കുന്ന വനിതാ അണ്ടർ 17 ലോകകപ്പ് മത്സരങ്ങളൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഇന്ത്യയിൽ ആയിരുന്നു, വിലക്ക് കാരണം അത് നഷ്ടമായി. അതുപോലെ പുതിയ താരങ്ങളുടെ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടും ഐ.എസ്.എൽ ടീമുകൾക്കും പണി കിട്ടിയിരുന്നു.
Read more
ഇന്ത്യൻ ഫുട്ബോളിനെ ബാധിച്ച ഫിഫ വിലക്കിനിടെ വലിയ ആശ്വാസമാണ് ഇപ്പോൾ വന്നിരിക്കുന്ന വിധി.