ചെറുതായൊന്ന് കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; `ഒഡീഷയെ മടക്കി കന്നി ജയം

ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കന്നി ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒഡീഷ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ജയത്തോടെ അഞ്ച് പോയിന്റുമായി ടേബിളില്‍ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു.

തുടക്കത്തിലെ മികച്ച പാസിംഗ് ഗെയിം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് സ്‌കോറിംഗ് തുടങ്ങിയത്. 62-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നു.

Read more

85-ാം മിനിറ്റില്‍ കെ. പ്രശാന്തും സ്‌കോര്‍ ഷീറ്റിലെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജ് മുരുഗേഷ് കുമാര്‍ ഒഡീഷയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.