ഖത്തര്‍ ലോക കപ്പിലെ മികച്ച താരം മെസിയല്ല; തുറന്നടിച്ച് ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ

ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തെ പ്രവചിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ലയണല്‍ മെസി ടൂര്‍ണമെന്റിലെ മികച്ച താരമാകില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംബാപ്പെ ടൂര്‍ണമെന്റിന്റെ താരമാകും. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് അപാര വേഗമാണ്. അദ്ദേഹം ചെറുപ്പത്തിലുള്ള എന്നെ ഓര്‍മിപ്പിക്കുന്നു. എംബാപ്പെ മികച്ച താരമാകുന്നതിനൊപ്പം ഫ്രാന്‍സ് വീണ്ടും ലോക കിരീടമുയര്‍ത്തും- റൊണാള്‍ഡോ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതിനോടകം അഞ്ചുഗോളുകള്‍ നേടിയ താരമാണ് എംബാപ്പെ. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഗോള്‍ നേട്ടത്തോടെ അഞ്ച് ഗോളുമായി മെസിയും എംബാപ്പെയ്ക്ക് ഒപ്പം പിടിച്ചിട്ടുണ്ട്. രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും എംബാപ്പെ എന്ന യുവതാരത്തിലാകും.

ആദ്യ സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി