'ഓരോ കളിക്കും പത്ത് ഡാന്‍സുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്'; വെളിപ്പെടുത്തി ബ്രസീല്‍ താരം

ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തിയിരിക്കുന്ന കാനറികള്‍ വ്യാഴാഴ്ച സെര്‍ബിയക്കെതിരെ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങും. ഗോള്‍ നേട്ടങ്ങളുടെ വര്‍ണം ഇരട്ടിപ്പിക്കാന്‍ നിരവധി ഡാന്‍സ് സ്റ്റെപ്പുകളുമായാണ് നെയ്മറിന്റെയും സംഘത്തിന്റെയും വരവ്. ബ്രസീല്‍ താരം റഫിഞ്ഞയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സത്യം പറഞ്ഞാല്‍ 10ാം ഗോള്‍ നേടിയാല്‍ പോലും ചെയ്യാവുന്ന ഡാന്‍സുകള്‍ ഞങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ഓരോ കളിക്കും പത്ത് ഡാന്‍സുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തേതിന് ഒരെണ്ണം, രണ്ടാമത്തേതിന് ഒരെണ്ണം, മൂന്നാമത്തേതിന് ഒരെണ്ണം. 10ല്‍ കൂടുതല്‍ നേടിയാല്‍ ഞങ്ങള്‍ പ്രചോദനം ആരംഭിക്കും- റഫിഞ്ഞ പറഞ്ഞു.

തനിക്കും മറ്റ് ടീമംഗങ്ങള്‍ക്കും സ്വാഭാവികമായി ഗോളുകള്‍ നേടാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് റിച്ചാര്‍ലിസണ്‍ പറഞ്ഞു. ബ്രസീല്‍ ദേശീയ ടീമിന്റെ ഒമ്പതാം നമ്പര്‍ ജേഴ്സി നിങ്ങള്‍ അണിയുന്നതോടെ, നിങ്ങള്‍ക്ക് കൂടുതല്‍ ഗോളുകള്‍ നേടേണ്ടതായി വരും. ഈ ടീമംഗങ്ങളോടൊപ്പം കൂടുതല്‍ ഗോളുകള്‍ നേടാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്- റിച്ചാര്‍ലിസണ്‍ പറഞ്ഞു.

Read more

ലോകകപ്പിന് ഖത്തറില്‍ തുടക്കമായതോടെ ബ്രസീലിയന്‍ ജനതയും ആഘോഷതിമിര്‍പ്പിലാണ്. കാനറികള്‍ക്ക് ആശംസകളുമായി തെരുവുകളും നഗരങ്ങളും അണിഞ്ഞെരുങ്ങിയിരിക്കുകയാണ്. പ്രായഭേദമന്യേ ബ്രസീല്‍ ജനത മുഴുവന്‍ ഫുട്‌ബോള്‍ ആവേശവുമായി തെരുവുകളിലേക്കിറങ്ങിയിരിക്കുകയാണ്.