ഉറുഗ്വെയുടെയും കൊളംബിയയുടെയും ആരാധകർ തമ്മിൽ സംഘർഷം, കേന്ദ്രസ്ഥാനത്ത് ഡാർവിൻ ന്യൂനസ്

സെമിഫൈനലിൽ കൊളംബിയയോട് ഉറുഗ്വായ് 1-0 ന് തോറ്റതിനെ തുടർന്ന് ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ആരാധകർ ബഹളം വെച്ചപ്പോൾ ഡാർവിൻ നൂനെസും ഒരു ഡസനോളം ഉറുഗ്വായ് ടീമംഗങ്ങളും സ്റ്റാൻഡിലേക്ക് പോയി ആരാധകരുമായി വാഗ്വേദങ്ങളും ഇടിയും നടന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ കൊളംബിയ 1-0 ന് വിജയിച്ചതിന് ശേഷം, ഉറുഗ്വായ് കളിക്കാർ സ്റ്റാൻഡിലേക്ക് കയറുന്നതും എതിർ ആരാധകരുമായി തർക്കത്തിലേർപ്പെടുകയും പിന്നീട അത് വലിയ സംഘർഷത്തിലേക്കും നയിക്കുകയും ചെയ്തു.

100 ഉറുഗ്വായൻ ആരാധകരും ഫെഡറേഷൻ സ്റ്റാഫിലെ അംഗങ്ങളും ഫൈനൽ വിസിൽ കഴിഞ്ഞ് 20 മിനിറ്റിലധികം മൈതാനത്ത് തുടർന്നു, കൊളംബിയ ആരാധകർ അവരുടെ വിജയം ആഘോഷിക്കാൻ പുറപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ വാഗ്വേദമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. കോപ്പ സംഘടിപ്പിക്കുന്ന സൗത്ത് അമേരിക്കൻ ഫുട്ബോൾ ഗവേണിംഗ് ബോഡി CONMEBOL, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗെയിമിന് ശേഷം പ്രസ്താവന പുറപ്പെടുവിച്ചു : “ഫുട്ബോളിനെ ബാധിക്കുന്ന ഏത് അക്രമത്തെയും CONMEBOL ശക്തമായി അപലപിക്കുന്നു. “സോക്കർ അതിൻ്റെ പോസിറ്റീവ് മൂല്യങ്ങളിലൂടെ നമ്മെ ബന്ധിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു എന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ ജോലി.”

ഉറുഗ്വെയുടെ നൂനെസും റൊണാൾഡ് അറോഹോയും ഉൾപ്പെട്ട താരങ്ങളാണ് സംഘർഷത്തിന്റെ മുൻനിരയിൽ. കളിക്കാർ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ക്യാപ്റ്റൻ ജോസ് മരിയ ഗിമെനെസ് പിന്നീട് പറഞ്ഞു. മധ്യനിരയിലെ ചില തർക്കത്തിൽ സംഭവം അവസാനിച്ചെന്ന് ഞാൻ കരുതി, അത് കണ്ടപ്പോൾ ഞാൻ ലോക്കർ റൂമിലേക്ക് പോയി, “അവർ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയാണെന്ന് ഞാൻ കരുതി. പക്ഷേ നിർഭാഗ്യവശാൽ അവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി” ഉറുഗ്വേ കോച്ച് മാർസെലോ ബിയൽസ പത്രസമ്മേളനത്തിൽ പറഞ്ഞു.

കോപ്പ അമേരിക്ക സെമിഫൈനലിൽ ബുധനാഴ്ച രാത്രി ജെയിംസ് റോഡ്രിഗസിൻ്റെ ക്രോസിൽ ജെഫേഴ്സൺ ലെർമയുടെ ഹെഡറിലാണ് കൊളംബിയ ഉറുഗ്വേയെ 1-0ന് പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ഫൈനലിൽ ശക്തരായ മുൻ ചാമ്പ്യന്മാരായ ശക്തരായ അർജന്റീനയെയാണ് കൊളംബിയക്ക് നേരിടാനുള്ളത്.