ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ

2021 ഇൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയിരുന്നു. എന്നാൽ അവിടെ അധിക നാൾ താരത്തിന് നിൽക്കാൻ സാധിച്ചിരുന്നില്ല. ക്ലബ് അംഗങ്ങളുമായും താരങ്ങളുമായും ഉണ്ടായ അഭിപ്രായഭിന്നത മൂലം പെട്ടന്ന് തന്നെ ക്രിസ്റ്റ്യാനോ ക്ലബിൽ നിന്നും പോയിരുന്നു. നിലവിൽ റൊണാൾഡോ സൗദി ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി സൺ പുറത്ത് വിട്ടിട്ടുണ്ട്. അതായത് മാഞ്ചസ്റ്ററിലെ ഒരു ഡോക്ടർ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. റോഷൻ രവീന്ദ്രൻ എന്ന കോസ്മെറ്റിക് ഡോക്ടറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കേസ് നൽകിയിട്ടുള്ളത്. തരാനുള്ള പണം തിരികെ ലഭിക്കാത്തതിനാലാണ് കേസ്.

ഇഗ്ലണ്ടിലെ വളരെയധികം പ്രശസ്തനായ ഡോക്ടറാണ് റോഷൻ. ഒരുപാട് സെലിബ്രിറ്റികൾ അദ്ദേഹത്തിന്റെ അടുക്കലായിരുന്നു ട്രീറ്റ്മെന്റ് ചെയ്തിരുന്നത്. റൊണാൾഡോ മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്ന സമയം ഈ ഡോക്ടറുടെ സേവനമായിരുന്നു ഉപയോഗപെടുത്തിയിരുന്നത്. കൂടാതെ റൊണാൾഡോയുടെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ നാളുകൾ ഏറെയായിട്ടും ട്രീറ്റ്മെന്റിന്റെ പണം റൊണാൾഡോ ഇത് വരെ നൽകിയിട്ടില്ല. അതിന്റെ പേരിലാണ് റോഷൻ രവീന്ദ്രൻ താരത്തിന് നേരെ കേസ് ഫയൽ ചെയ്തത്.

ഏകദേശം 40,000 പൗണ്ട് ആണ് റോഷൻ രവീന്ദ്രന് റൊണാൾഡോ നൽകാനുള്ളത്. ഇംഗ്ലണ്ടിലെ കോടതിയിൽ അത് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പേഷ്യന്റിന്റെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് റോഷൻ രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അത് റൊണാൾഡോയാണ് എന്നുള്ള കാര്യം കണ്ടെത്തിയത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. എന്തായാലും കേസ് ഒത്ത് തീർപ്പാക്കാനാണ് കോടതിയുടെ തീരുമാനം.

Latest Stories

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ