പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ താൻ ഒരുപാട് വര്ഷം ഭാഗമായിരുന്ന പിഎസ്ജി ക്ലബ് വിട്ടുകഴിഞ്ഞു. ഈ സീസണിന് ശേഷം താൻ പിഎസ്ജിയോടൊപ്പം ഉണ്ടാവില്ല എന്നുള്ള കാര്യം ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് താരം ലോകത്തെ അറിയിച്ചത്. താൻ ഏറെ നാളായി പോകാൻ ആഗ്രഹിച്ച റയൽ മാഡ്രിഡിലേക്കാണ് താരത്തിന്റെ അടുത്ത ലക്‌ഷ്യം.
പാർക്ക് ഡെസ് പ്രിൻസസിലെ തന്റെ അവസാന മത്സരം ഇന്നലെ താരം കളിച്ച് കഴിഞ്ഞു. മത്സരത്തിൽ പിഎസ്ജി പരാജയപ്പെടുകയും ചെയ്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടുളുസെ പിഎസ്ജിയെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു. മത്സരശേഷം എംബാപ്പെക്ക് പിഎസ്ജി ആരാധകർ യാത്രയയപ്പ് നൽകുകയും ചെയ്തു.
എന്നാൽ മത്സരത്തിന് മുമ്പ് താരങ്ങളുടെ പേര് വിളിച്ചുപറയുന്ന സമയത്ത് എംബാപ്പയുടെ പേര് മുഴങ്ങിയപ്പോൾ ആരാധകർ കൂവുകയാണ് ചെയ്തത്. താരം ക്ലബ് വിടുന്നതിൽ അസ്വസ്ഥരായ ഒരുപറ്റം ആരാധകരാണ് വമ്പൻ കൂവലുകൾ നൽകിയാണ് താരത്തെ എതിരേറ്റത്. താരത്തിന് മത്സരത്തിനിടയിലും കൂവലുകൾ കിട്ടിയിരുന്നു.
Read more
അതേസമയം ടീമിന്റെ ആരാധക കൂട്ടായ്മായ പിഎസ്ജി അൽട്രാസ് ആകട്ടെ താരത്തിന് മികച്ച രീതിയിൽ ഉള്ള യാത്രയപ്പ് ആണ് നൽകിയത്. താരത്തിന്റെ വലിയ ടൈഫോ ഉയർത്തിയ ആരാധകർ അവസാനം താരത്തിനായി കൈയടികൾ നൽകി. അതേസമയം അവസാന മത്സരത്തിൽ സ്‌റ്റേഡിയത്തിൽ ഇറങ്ങിയ മെസിയും നെയ്മറും അടക്കം ഉള്ള താരങ്ങൾക്ക് ഇതേ അനുഭവമാണ് അവസാന മത്സരത്തിൽ ഉണ്ടായത്.