അര്ജന്റീനക്ക് കപ്പ് കൊടുക്കാൻ വേണ്ടി തീരുമാനിച്ചിരിക്കുകയാണ് ഫിഫ, ജയിക്കണമെങ്കിൽ കളിച്ച് ജയിക്കണം അല്ലാതെ റഫറിയെ കൂട്ടുപിടിക്കേണ്ട ആവശ്യമുണ്ടോ...ഗുരുതര ആരോപണവുമായി ബ്രൂണോ ഫെർണാണ്ടസ്

ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം പോർച്ചുഗൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ബ്രൂണോ ഫെർണാണ്ടസ്, ഫിഫ അർജന്റീനയോട് പക്ഷപാതം കാണിക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് എത്തി . മൊറോക്കോയ്‌ക്കെതിരായ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ഫെർണാണ്ടസ്, അര്ജന്റീന ലോകകപ്പ് ജയിക്കാൻ വേണ്ടി ഫിഫ ഒത്തുകളിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. മെസിയുടെ അവസാന ലോകകപ്പ് ആയതിനാൽ തന്നെ അദ്ദേഹത്തിന് വിജയത്തോടെ മടങ്ങാൻ വേണ്ടി ഫിഫ റഫറിയുമായി ചേർന്ന് ഒത്തുകളിച്ചു എന്നാണ് ബ്രൂണോ പറഞ്ഞത്.

“അവർ അർജന്റീനയ്ക്ക് കപ്പ് നൽകുമോ എന്ന് എനിക്കറിയില്ല, ഞാൻ അത് കാര്യമാക്കേണ്ടതില്ല, എനിക്ക് തോന്നുന്നത് ഞാൻ പറയും, ബാക്കി കാര്യങ്ങൾ ഒന്നുമ്മ ഞാൻ നോക്കില്ല ,” ഫെർണാണ്ടസ് പറഞ്ഞു. മൊറോക്കോ ഗോൾകീക്കാരുടെ മികച്ച സേവുകളും കൂടി ആയപ്പോൾ പോർച്ചുഗലിന്റെ അന്തിമ വിധിയെഴുതി.

അർജന്റീനിയൻ റഫറി ഫാകുണ്ടോ ടെല്ലോയാണ് മത്സരം നിയന്ത്രിച്ചത്, പോർച്ചുഗലിന്റെ നിരന്തരമായി ഗാലറിയിൽ ഇരുന്ന് കളിയാക്കിയ ഒരു ടീമിന്റെ നാട്ടിൽ നിന്നുള്ള മത്സരം നിയന്ത്രിക്കാൻ അയച്ചത് മനഃപൂർവം ആണെന്നും ബ്രൂണോ പറഞ്ഞു.

“ഞങ്ങളെ തോൽപ്പിക്കാനാണ് അത്തരം ഒരു റഫറിയെ അവർ ഇറക്കിയത്. അവർ അർജന്റീനയ്ക്ക് കപ്പ് നൽകുമോ എന്ന് എനിക്കറിയില്ല.എനിക്ക് തോന്നുന്നത് ഞാൻ പറയുകയും അവരെ തകർക്കുകയും ചെയ്യും,” മത്സരത്തിന് ശേഷം ഫെർണാണ്ടസ് പറഞ്ഞു.

Read more

എന്തായാലും വലിയ വിവാദമാണ് സംഭവം സൃഷ്ടിച്ചിരിക്കുന്നത്.