വമ്പന്മാർക്ക് കാലിടറുന്നു, അർജന്റീനയോട് പ്രതികാരം തീർത്ത് കൊളംബിയ; ബ്രസീലിനും പരാജയം, അവസ്ഥ അതിദയനീയം

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനക്കും ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ 2 ഗോളുകൾക്ക് കൊളംബിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത് എങ്കിൽ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വ ആണ് ബ്രസീലിനെ തോൽപ്പിച്ചത്. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് കൊളംബിയ പ്രതികാരം തീർക്കുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തിൽ കാണാൻ സാധിച്ചത്.

കൊളംബിയ തന്നെ ആണ് മത്സരത്തിൽ ആധിപത്യം നേടിയത്. കളി തുടങ്ങി ഇരുപത്തിയഞ്ചാം മിനിറ്റിൽ മൊസ്ക്കേരയാണ് കൊളംബിയക്ക് വേദി ആദ്യ ഗോൾ നേടിയത്. ഹാമിഷ് റോഡ്രിഗസ് ആണ് അസിസ്റ്റ് നൽകിയത്. എന്നാൽ 48ആം മിനുട്ടിൽ നിക്കോ ഗോൺസാലസ് അർജന്റീനക്ക് വേണ്ടി തിരിച്ചടിക്കുകയായിരുന്നു.മികച്ച ഒരു ഗോൾ തന്നെയാണ് താരം നേടിയത്. എന്നാൽ 60 ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെ കൊളംബിയ ജയം ഉറപ്പിക്കുക ആയിരുന്നു.

കുറച്ചുനാളുകളായി മോശം ഫോമിൽ കളിക്കുന്ന ബ്രസീലും ഇന്ന് പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അവരുടെ പരാജയം. ദയനീയ പ്രകടനം തന്നെ ആണ് ബ്രസീൽ കാഴ്ചവെച്ചത് എങ്കിൽ പരാഗ്വ മത്സരത്തിൽ ഉടനീളം മികവ് പുലർത്തുകയും അർഹിച്ച ജയം സ്വന്തമാക്കുകയും ആയിരുന്നു.

യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്രസീൽ എങ്കിൽ അര്ജന്റീന ഒന്നാമത് തുടരുന്നു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ