ഗോവയെ അഭിനന്ദിച്ച് കേരളത്തെ കളി പഠിപ്പിച്ച് ഐ. എം വിജയന്‍

കേരളത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമായിരുന്നു ഗോവ കാഴ്ച്ചവെച്ചതെന്നു ഐ.എം. വിജയന്‍. ഗോവയുടെ പ്രകടനം മികച്ചതായിരുന്നു. കേരളത്തിനു മാതൃകയായി മാറുന്ന തരത്തിലുള്ള പ്രകടനം. ഗോവയുടെ ഈ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണെന്നത് കൊണ്ട് അവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ ആത്മവിശ്വാസമാണ് വിജയം നേടി കൊടുത്തത്. പ്രതിരോധനിര ദുര്‍ബലമാണെന്ന ആക്ഷേപം ഗോവയ്ക്കു ഉണ്ടായിരുന്നു. പക്ഷേ ഈ മത്സരം അതു തിരുത്തി. എന്തു മനോഹരമായിരുന്നു പ്രതിരോധ നിരയുടെ പ്രകടനം. ശരിക്കും അവര്‍ നടത്തിയ പ്രകടനം കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു.

ഇതോടെ ആദ്യ നാലില്‍ എത്താനുള്ള അവസരം ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് നേടിയ ഒരു ഗോള്‍ മാത്രമാണ്. ഇതു ആരോധകരെ നിരാശപ്പെടുത്തി.

ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അല്പനേരം ജാഗ്രതയോടെ കളിച്ചു. അതു വിനീത് ഗോളാക്കി മാറ്റി. പക്ഷേ ആ മികവ് മത്സരത്തില്‍ പിന്നീട് തുടരാന്‍ സാധിച്ചില്ല. ഇനി എല്ലാ മത്സരങ്ങളിലും വിജയവും മറ്റു ടീമുകളുടെ തോല്‍വിയും കേരളത്തിനു മുന്നോട്ടു പോകാന്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്