കേരളത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമായിരുന്നു ഗോവ കാഴ്ച്ചവെച്ചതെന്നു ഐ.എം. വിജയന്. ഗോവയുടെ പ്രകടനം മികച്ചതായിരുന്നു. കേരളത്തിനു മാതൃകയായി മാറുന്ന തരത്തിലുള്ള പ്രകടനം. ഗോവയുടെ ഈ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണെന്നത് കൊണ്ട് അവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ ആത്മവിശ്വാസമാണ് വിജയം നേടി കൊടുത്തത്. പ്രതിരോധനിര ദുര്‍ബലമാണെന്ന ആക്ഷേപം ഗോവയ്ക്കു ഉണ്ടായിരുന്നു. പക്ഷേ ഈ മത്സരം അതു തിരുത്തി. എന്തു മനോഹരമായിരുന്നു പ്രതിരോധ നിരയുടെ പ്രകടനം. ശരിക്കും അവര്‍ നടത്തിയ പ്രകടനം കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു.
ഇതോടെ ആദ്യ നാലില്‍ എത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് നേടിയ ഒരു ഗോള്‍ മാത്രമാണ്. ഇതു ആരോധകരെ നിരാശപ്പെടുത്തി.
Read more
ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അല്പനേരം ജാഗ്രതയോടെ കളിച്ചു. അതു വിനീത് ഗോളാക്കി മാറ്റി. പക്ഷേ ആ മികവ് മത്സരത്തില്‍ പിന്നീട് തുടരാന്‍ സാധിച്ചില്ല. ഇനി എല്ലാ മത്സരങ്ങളിലും വിജയവും മറ്റു ടീമുകളുടെ തോല്‍വിയും കേരളത്തിനു മുന്നോട്ടു പോകാന്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.