ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിച്ച് ഗോകുലം എഫ്സി

കോയമ്പത്തൂരില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം എഫ്‌സി തോല്‍പ്പിച്ചു. തുടര്‍ച്ചയായ തോല്‍വികള്‍ തിരിച്ചടിയായിരുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ഐ ലീഗ് ക്ലബ്ബായ ഗോകുലം ജയത്തോടെ വീണ്ടും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

മത്സരത്തിന്റെ 61ാം മിനുട്ടില്‍ സന്ദു സിങ്ങിന്റെ അത്യുഗ്രന്‍ ഫ്രീകിക്ക് ഹെഡ് ചെയ്ത സല്‍മാന്‍ കെ ആണ് ഗോകുലത്തിന് വിലയേറിയ മൂന്ന് പോയിന്റ് സമ്മാനിച്ചത്.

ജനുവരി 27ന് കോഴിക്കോട് വെച്ച് ഷില്ലോങ് ലജോങ്ങാണ് കേരളത്തിന്റെ അടുത്ത എതിരാളി.