പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ച വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലുടനീളം അല്‍ നസര്‍ ആണ് ട്രെന്‍ഡിംഗില്‍. കാല്‍പ്പന്ത് പ്രേമികള്‍ക്കടയില്‍ ഇതുതന്നെ പ്രധാന സംസാര വിഷയം.
റൊണാൾഡോയുടെ പുതിയ കരാർ, പിഎസ്ജി താരങ്ങളായ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്ന് ശമ്പളത്തിന്റെ കാര്യത്തിൽ ഒന്നാം നമ്പർ ഫുട്ബോൾ കളിക്കാരനാകാൻ സഹായിച്ചു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
മെസിയെ സംബന്ധിച്ച് അദ്ദേഹം ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. പ്രതാപകാലം നഷ്ടപ്പെട്ട് എന്നും പറഞ്ഞ് എല്ലാവരും ട്രോളിയ റൊണാൾഡോക്ക് ഈ 37 ആം വയസിലും മെസിയെക്കാൾ കൂടുതൽ പ്രതിഫലം കിട്ടാൻ പോകുന്നു എന്നത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ് താരത്തിന്.
Read more
എന്തായാലും റൊണാൾഡോയുടെ വരവോട് കൂടി ഏഷ്യന്‍ ഫുട്‌ബോള്‍ അതിന്റെ സുവര്‍ണ്ണ നാളുകളുടെ ഉയരങ്ങളിലേക്ക് എത്തി എന്ന് ഇതിനാല്‍ നിസംശയം പറയാം . പതിറ്റാണ്ടുകളായി വന്‍കരയില്‍ പടി പടിയായി നടന്നു കൊണ്ടിരുന്ന പുരോഗമന പ്രക്രിയകള്‍ ഇവിടെ അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ ചെന്നെത്തിയിരിക്കുന്നു.