" റൊണാൾഡോയെ തടുക്കാൻ എനിക്ക് സാധിക്കും, പക്ഷെ മെസിയെ പിടിക്കാൻ പാടാണ്"; മുൻ സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മെസിയെക്കാളും താൻ തിരഞ്ഞെടുക്കുന്ന താരം അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ സ്പാനിഷ് താരമായ റോബർട്ടോ ജിമ്മിനെസ്സ്. റൊണാൾഡോയെ പൂട്ടാൻ തനിക്ക് സാധിക്കുമെന്നും, മെസിയെ പൂട്ടാൻ ഒരിക്കലും അദ്ദേഹം അതിനുള്ള അവസരം നൽകില്ല എന്നുമാണ് റോബർട്ടോ പറയുന്നത്.

റോബർട്ടോ ജിമ്മിനെസ്സ് പറയുന്നത് ഇങ്ങനെ:

“മെസിയെ തടയാൻ എനിക്ക് ഒരുക്കലും സാധിക്കില്ല. എന്നെ മറികടന്ന് എപ്പോൾ പോയാലും അവൻ ഗോൾ അടിക്കും. എന്റെ പേടി സ്വാപനമാണ് മെസി. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെയല്ല. അവനെ തടയാനുള്ള വഴി റൊണാൾഡോ തന്നെ തുറന്നിടും. ഞാൻ എതിരെ കളിച്ചിട്ടുള്ള എല്ലാ താരങ്ങളുടെയും ഷർട്ടുകൾ എന്റെ കൈയിൽ ഉണ്ട്. എന്നാൽ മെസിയുടെ ഷർട്ട് എന്റെ കൈയിൽ ഇല്ല”

റോബർട്ടോ ജിമ്മിനെസ്സ് തുടർന്നു:

” എന്നാൽ ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നുണ്ട്. ഒരിക്കൽ മെസിക്കെതിരെ കളിച്ച താരമെന്ന വിളിപ്പേരാണ് എനിക്ക് കിട്ടുന്നത്. കളിക്കുമ്പോൾ അദ്ദേഹവും ഞാനും ഒരുപാട് തവണ കൊമ്പ് കോർത്തിട്ടുണ്ട്. എന്നെ ഭയങ്കരമായിട്ട് മെസി ആക്ഷേപിച്ചിട്ടുണ്ട്” റോബർട്ടോ ജിമ്മിനെസ്സ് പറഞ്ഞു.