കൊമ്പന്മാരായ മെസിയും റൊണാൾഡോയും വരെ എനിക്ക് വിഷയമല്ല, പക്ഷെ ആ താരത്തെ എനിക്ക് പേടിയാണ്; വെളിപ്പെടുത്തലുമായി വിർജിൽ വാൻ ഡൈക്ക്

ലിവർപൂളിന്റെ ഡച്ച് നായകനായ വിർജിൽ വാൻ ഡൈക്ക് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ ലോകത്തിലെ ഏതൊരു മുന്നേറ്റ നിര താരവും താരത്തെ ഭയന്ന് മുന്നോട്ട് കുതിക്കാൻ ഭയപ്പെടും. സാക്ഷാൽ മെസ്സിയെയും റൊണാൾഡോയെയും നേരിട്ടിട്ട് ഉള്ള താരം അവരെ പല തവണ തടഞ്ഞിട്ടുണ്ട്.

എന്നാൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരാണ് എന്ന് വാൻ ഡൈക്കിനോട് ചോദിച്ചിരുന്നു. മെസിയുടെയോ റൊണാൾഡോയുടെയോ പേരായിരിക്കും താരം പറയുക എന്നതാണ് പലരും വിചാരിച്ചത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് എ സി മിലൻ താരം ഒലിവർ ജിറൂദിന്റെ പേരാണ് താരം പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് :

”ജിറൂദ് നേരിടാൻ ബുദ്ധിമുട്ടുള്ള ഒരു താരമാണ്. എല്ലാസമയവും നമ്മൾ കരുതുന്നത് അദ്ദേഹത്തെ മാർക്ക് ചെയ്യാൻ കഴിയും എന്നാണ്, പക്ഷേ എങ്ങനെയെങ്കിലും അവൻ ഗോളടിക്കും. അതാണ് അവന്റെ കഴിവ്. തല കൊണ്ടോ കാലു കൊണ്ടോ എന്നൊന്നും ഇല്ല. അവൻ ഗോളടിക്കും. അഗ്വേറോ,ഹാലന്റ്,ജീസസ് എന്നിവരെയും നേരിടാൻ ബുദ്ധിമുട്ടാണ്.” താരം പറഞ്ഞു.

Read more

ലിവര്പൂളിനായി വാൻ ഡൈക് ഈ സീസണിലും അസാദ്യ പ്രകടനമാണ് നടത്തുന്നത്. എ സി മിലാൻ താരവുമായ ജിറൂദ് ആകട്ടെ സീസണിൽ ഇതുവരെയുള്ള 28 മത്സരങ്ങളിൽ 12 ഗോളുകളും 8 അസിസ്റ്റുകളും നൽകി കഴിഞ്ഞിരിക്കുന്നു.