ആ കാര്യത്തിൽ എനിക്ക് നല്ല രീതിയിൽ ആശങ്കയുണ്ട്, അതിൽ പരിഹാരം കണ്ടെത്തിയെ പറ്റു: ലയണൽ സ്കലോണി

കോപ്പ അമേരിക്കൻ ടൂർണമെന്റുകളിൽ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് അർജന്റീന . നിലവിലെ ചാമ്പ്യന്മാരായ ടീം താങ്കളുടെ രണ്ടാം കോപ്പ അമേരിക്കൻ കിരീടത്തിനു വേണ്ടിയാണു ലക്‌ഷ്യം വെക്കുന്നത്. ആദ്യ മാച്ച് ബുദ്ധിമുട്ടില്ലാതെ വിജയിച്ച് തുടങ്ങാൻ സാധിക്കും എന്ന് തന്നെ ആണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ലയണൽ സ്കലോണി ടീമിനെക്കുറിച്ച് മനസ് തുറന്നത്. ഓരോ മത്സരങ്ങളും ടീമിലെ താരങ്ങൾ ഗൗരവത്തോടു കൂടി ആണ് കാണുന്നത് എന്നും അത് കൊണ്ട് തന്നെ അവർക്ക് അതിന്റെതായ ആശങ്കകളും ഭയവും ഉണ്ട് എന്നും പരിശീലകൻ പറഞ്ഞു

ലയണൽ സ്കലോണി പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾ സ്വന്തമാക്കിയ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. പക്ഷെ അതെല്ലാം അവസാനിച്ചു. ഇനി വരാൻ ഇരിക്കുന്ന മത്സരങ്ങൾ ആണ് പ്രധാനം. ഓരോ മത്സരവും വളരെ പ്രധാനമായിട്ടാണ് ഞങ്ങൾ കാണുന്നത് അത് കൊണ്ട് തന്നെ ടീമിൽ ഉത്കണ്ഠയും ഭയവും കൂടുതൽ ആണ്. അത് പ്രഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കളിയെ ഗൗരവത്തോടു കൂടി കാണുന്നത് കൊണ്ടാണ് ഈ ടീം ഇങ്ങനെ നിലനിൽക്കുന്നത് ”

നാളെ ആണ് അര്ജന്റീന കാനഡ മത്സരം നടക്കാനിരിക്കുന്നത്. കഴിഞ്ഞ 20 കളികളിൽ ഒരു കളി മാത്രം ആണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. അത് കൊണ്ട് തന്നെ കോപ്പ അമേരിക്കൻ ചാമ്പ്യൻസ് അകാൻ ഏറ്റവും സാധ്യത ഉള്ള ടീം തന്നെ അർജന്റീന തന്നെയാണ്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം