കോപ്പ അമേരിക്കൻ ടൂർണമെന്റുകളിൽ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് അർജന്റീന . നിലവിലെ ചാമ്പ്യന്മാരായ ടീം താങ്കളുടെ രണ്ടാം കോപ്പ അമേരിക്കൻ കിരീടത്തിനു വേണ്ടിയാണു ലക്ഷ്യം വെക്കുന്നത്. ആദ്യ മാച്ച് ബുദ്ധിമുട്ടില്ലാതെ വിജയിച്ച് തുടങ്ങാൻ സാധിക്കും എന്ന് തന്നെ ആണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ലയണൽ സ്കലോണി ടീമിനെക്കുറിച്ച് മനസ് തുറന്നത്. ഓരോ മത്സരങ്ങളും ടീമിലെ താരങ്ങൾ ഗൗരവത്തോടു കൂടി ആണ് കാണുന്നത് എന്നും അത് കൊണ്ട് തന്നെ അവർക്ക് അതിന്റെതായ ആശങ്കകളും ഭയവും ഉണ്ട് എന്നും പരിശീലകൻ പറഞ്ഞു
ലയണൽ സ്കലോണി പറഞ്ഞത് ഇങ്ങനെ:
“ഞങ്ങൾ സ്വന്തമാക്കിയ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. പക്ഷെ അതെല്ലാം അവസാനിച്ചു. ഇനി വരാൻ ഇരിക്കുന്ന മത്സരങ്ങൾ ആണ് പ്രധാനം. ഓരോ മത്സരവും വളരെ പ്രധാനമായിട്ടാണ് ഞങ്ങൾ കാണുന്നത് അത് കൊണ്ട് തന്നെ ടീമിൽ ഉത്കണ്ഠയും ഭയവും കൂടുതൽ ആണ്. അത് പ്രഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കളിയെ ഗൗരവത്തോടു കൂടി കാണുന്നത് കൊണ്ടാണ് ഈ ടീം ഇങ്ങനെ നിലനിൽക്കുന്നത് ”
Read more
നാളെ ആണ് അര്ജന്റീന കാനഡ മത്സരം നടക്കാനിരിക്കുന്നത്. കഴിഞ്ഞ 20 കളികളിൽ ഒരു കളി മാത്രം ആണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. അത് കൊണ്ട് തന്നെ കോപ്പ അമേരിക്കൻ ചാമ്പ്യൻസ് അകാൻ ഏറ്റവും സാധ്യത ഉള്ള ടീം തന്നെ അർജന്റീന തന്നെയാണ്.