പഠിച്ചിട്ടൊക്കെ ഈ കാലത്ത് എന്ത് കാര്യം, ആ സമയത്ത് ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം; തുറന്നടിച്ച് സ്പെയിൻ താരം

യൂറോ കപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ഇനി സ്പെയിനിന്റെ ലാമിന് യമാലിന് സ്വന്തം. വെറും 16 വയസ് മാത്രം പ്രായമുള്ള താരം യൂറോ കപ്പിൽ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. സീനിയർ താരങ്ങളെ മാറ്റി നിർത്തി പുതിയ താരങ്ങളെ കൊണ്ട് വന്നു വജ്രായുധം ആയി ഉപയോഗിക്കുകയാണ് സ്പെയിൻ ടീം. ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് നേടിയ യമാലിന് ഇനി ഒരു റെക്കോഡ് കൂടെ നേടാൻ ഉണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന നേട്ടമാണ് ഇനി താരത്തിന് മുന്നിൽ ഉള്ളത്.

വെറും 16 വയസ് മാത്രം പ്രായം ഉള്ള താരം ഒരു സ്കൂൾ വിദ്യാർത്ഥി കൂടി ആണ്. പരീക്ഷകളും മറ്റു ക്ലാസ്സുകളും എല്ലാം ഓൺലൈൻ ആയിട്ടാണ് യമാൽ തുടരുന്നത്. പഠിക്കാനുള്ള ബുക്കുകളും ഹോം വർക്ക് ചെയ്യാൻ ഉള്ള സാമഗ്രികികളും എല്ലാം കരുതിയാണ് യമാൽ സ്പെയിൻ ക്യാമ്പിൽ എത്തിയിരിക്കുന്നത്.

ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:

” ഒരുപ്പാട് സമയം ഒന്നും ഞാൻ പഠിക്കാറില്ല. പ്രാക്ടിസിൽ ആണ് പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത്. സ്പെയിൻ ഫൈനലിൽ കപ്പ് ഉയർത്തിയാൽ ഞാൻ സ്കൂളിൽ പോകുന്നത് നിർത്തി അവധി ആഘോഷിക്കാൻ പോകും. അതാണ് എന്റെ നിലവിലെ പ്ലാൻ”

Read more

ക്രൊയേഷ്യയ്‌ക്കെതിരെ 3 ഗോളുകൾക്കാണ് സ്പെയിൻ ജയിച്ചത്. നിലവിൽ യൂറോ കപ്പ് നേടാൻ സാധ്യത ഉള്ളവരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ടീം ആണ് സ്പെയിൻ. അടുത്താണ് ജൂൺ 25 നു അൽബേനിയയുമായിട്ടാണ് സ്പെയിനിന്റെ മത്സരം. ലാമിന് യമലിന്റെ മായാജാലം കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.