"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന് ഇപ്പോൾ മോശമായ സമയമാണ്. പരിക്ക് കാരണം ഒരു വർഷത്തോളം അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. തിരികെ അൽ ഹിലാലിന്‌ വേണ്ടി വന്നപ്പോഴും പരിക്ക് സംഭവിച്ച് വിശ്രമത്തിലേക്ക് പോയി. എന്നാൽ ഇനി അൽ ഹിലാലിൽ താരം തുടരാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ.

തന്റെ ഫുട്ബോൾ കാരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു നെയ്മർ. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും തനിക്ക് ഫുട്ബോളിനോട് മടുപ്പ് തോന്നിയെന്നും ഇട്ടെറിഞ്ഞു പോകാൻ തോന്നി എന്നും നെയ്‌മർ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

നെയ്മർ ജൂനിയറിൽ വാക്കുകൾ ഇങ്ങനെ:

” ചില ദിവസങ്ങളിൽ ഇതെല്ലാം ഇട്ടിറിഞ്ഞു പോകാൻ തോന്നും. എന്റെ കരിയറിനെ ആകെ പിടിച്ചുലച്ച ഒരു പരിക്കാണ് ഇത്. ഞാൻ വളരെയധികം ദുഃഖിതനായിരുന്നു. ആദ്യത്തെ മാസം മാനസികമായി ഞാൻ വളരെയധികം തളർന്നുപോയി. വേദന മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു”

നെയ്മർ ജൂനിയർ തുടർന്നു:

“പക്ഷേ എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ തിരികെ കൊണ്ടുവന്നത്. ഇത്തരം ഒരു പരിക്കിൽ നിന്നും തിരിച്ചുവന്ന് കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. കാരണം മാനസികമായും ശാരീരികമായും അത് നമ്മളെ തളർത്തി കളയും. എനിക്കിപ്പോൾ പ്രായം 20 അല്ല. 31ആം വയസ്സിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. പക്ഷേ എന്റെ കുടുംബവും കുട്ടികളും സുഹൃത്തുക്കളുമാണ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത് “ നെയ്മർ ജൂനിയർ പറഞ്ഞു.

Read more