പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബാപ്പെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗറ്റ് ചെയ്തിരുന്ന വില്ലറിയൽ താരം പൗ ടോറസിനെ ക്ലബ് സൈൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് ഔട്ട്ലെറ്റ് എഎസ് റിപ്പോർട്ട് ചെയ്തു.
വില്ലാറിയൽ സെന്റർ ബാക്ക് കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുന്നതിന്റെ അടുത്ത് എത്തിയിരുന്നു. ദ മിറർ പറയുന്നതനുസരിച്ച്, എറിക് ടെൻ ഹാഗ് ഇടപെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അജാക്‌സ് താരം ലിസാൻഡ്രോ മാർട്ടിനെസിനെ തന്റെ ടീമിൽ വേണമെന്ന് വാശി പിടിച്ചതോടെയാണ് ഈ നീക്കം ഉപേക്ഷിക്കപെട്ടത്.
എഎസ് പറയുന്നതനുസരിച്ച്, ഈ സീസണിൽ തന്നെ താരത്തെ സൈൻ ചെയ്യണമെന്നും എംബാപ്പെ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താരം ടീമിലെത്തിയാൽ വളരെ പ്രധാനപ്പെട്ട റോൾ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
Read more
സ്ക്വാഡ് മെച്ചപ്പെടുത്താൻ മാത്രമല്ല, തന്റെ കളിയെ സഹായിക്കാനും വേണ്ട രീതിയിൽ സ്വാധീനം ഉണ്ടാക്കാനും യുവ കളിക്കാരെ ടീമിൽ കാണാൻ ഫ്രഞ്ച് ഫോർവേഡ് ആഗ്രഹിക്കുന്നു. ഇഞ്ച് പെർഫെക്റ്റ് ലോംഗ് ബോളുകൾ നൽകുന്നതിൽ കഴിവുള്ള ടോറസിന് പി.എസ്.ജിയിൽ പല അത്ഭുതങ്ങളും ചെയ്യാൻ സാധിക്കും എന്നും വിശ്വസിക്കപ്പെടുന്നു.